തോമസ്​ ചാണ്ടി വിഷയത്തിൽ ഗവർണർ ഇടപെടണം ^എസ്​.ഡി.പി.​െഎ

തോമസ് ചാണ്ടി വിഷയത്തിൽ ഗവർണർ ഇടപെടണം -എസ്.ഡി.പി.െഎ കൊല്ലം: ഭരണഘടന പദവിക്ക് നിരക്കാത്ത വിധം സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ തോമസ് ചാണ്ടിയെ നിയമസഭയിൽനിന്ന് പുറത്താക്കാൻ ഗവർണർ ഇടപെടണമെന്ന് എസ്.ഡി.പി.െഎ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു. വർഗീയ-വിഭജന രാഷ്ട്രീയത്തിനെതിരെ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന തെക്കൻ മേഖല ജാഥയുടെ ജില്ലയിലെ പര്യടനത്തോടനുബന്ധിച്ച് വാർത്തസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. മുന്നാക്ക സമുദായങ്ങൾക്കേർപ്പെടുത്തിയ സംവരണം ഭരണഘടന ലംഘനമാണ്. സംഘ്പരിവാർ സമർദത്തിനു വിധേയമായാണ് സംവരണ വിഷയത്തിലെ സർക്കാർ തീരുമാനമെന്നും ആരോപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മനോജ്കുമാർ, സെക്രട്ടറി റോയി അറയ്ക്കൽ, ജില്ല പ്രസിഡൻറ് എ.കെ. സലാഹുദ്ദീൻ, ജില്ല ജനറൽ സെക്രട്ടറി ജോൺസൺ കണ്ടച്ചിറ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.