ചവറ സംഘർഷം; ഒമ്പതുപേർക്ക്​ പരിക്ക്​

കരുനാഗപ്പള്ളി: ചവറയിലുണ്ടായ സി.പി.എം-എസ്.ഡി.പി.െഎ സംഘർഷത്തിൽ മൂന്നുപേർക്ക് ഗുരുതര പരിക്ക്. ആറുപേർക്ക് നിസ്സാര പരിേക്കറ്റു. പോരുവഴി സ്വാലിഹ് മൻസിലിൽ ബഷീർ (61), ചവറ കൊട്ടുകാട് ബൈത്തുൽ ഫിക്ക്മയിൽ നിസാമുദ്ദീൻ (51), കൊല്ലം പോളയത്തോട് വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ സുധീർ (34) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. വട്ടപറമ്പ് പള്ളിയുടെ വടക്കതിൽ റിയാസ് (21), പോരുവഴി കുരുമ്പോലിൽ പടിഞ്ഞാറ്റതിൽ അനീഷ് (40), കരിക്കോട് പുത്തൻവിള വീട് ഷാഫി (30), കരുനാഗപ്പള്ളി വട്ടത്തറ കിഴക്കതിൽ സജീർ (32), തഴവ കാവി​െൻറ കിഴക്കതിൽ റിയാസ് (22), തട്ടാമല പടനിലം ചന്തന കിഴക്കതിൽ അഫ്സൽ (22) എന്നിവരും ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.