ഉന്നത വിദ്യാഭ്യാസ കൗൺസിൽ അധ്യാപക ശിൽപശാല ഇന്ന്​ സമാപിക്കും

തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ കോളജുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരെ പെങ്കടുപ്പിച്ച് നടത്തിയ 'കമ്പ്യൂട്ടർ ബന്ധിത ശാസ്ത്ര പരീക്ഷണങ്ങൾ' ത്രിദിന ശിൽപശാല ശനിയാഴ്ച സമാപിക്കും. സ്വതന്ത്ര സോഫ്ട്വെയറി​െൻറ സഹായത്തോടെ ക്ലാസ് റൂം പഠനത്തെ ഒരു പരീക്ഷണശാലയാക്കി മാറ്റാൻ സഹായിക്കുന്ന വിവര സാേങ്കതികവിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള ശിൽപശാലയാണിത്. ദില്ലിയിലെ ഇൻറർ യൂനിവേഴ്സിറ്റി ആക്സിലേറ്റർ െസൻററിലെ ശാസ്ത്രജ്ഞനായ ഡോ. അജിത്കുമാറും, ബംഗളൂവിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസസിലെ ഡോ. അനീഷ് മൊകാഷി എന്നിവരാണ് ശിൽപശാലക്ക് നേതൃത്വംനൽകുന്നത്. എൻജിനീയറിങ് കോളജുകളിലെ അധ്യാപകരുമായി വെള്ളിയാഴ്ച പ്രത്യേകസംവാദവും സംഘടിപ്പിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ പ്രഫ. രാജൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. കൗൺസിൽ റിസർച് ഒാഫിസർ ഡോ. മനുലാൽ പി. റാം ആണ് ശിൽപശാലയുടെ കോഒാഡിനേറ്റർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.