വിതരണത്തിൽ ക്രമക്കേട്; റേഷൻകട അടച്ചുപൂട്ടി

ആറ്റിങ്ങല്‍: വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റേഷൻകട അടച്ചുപൂട്ടി. ഇടത്തിമണില്‍ പ്രവര്‍ത്തിച്ചിരുന്ന ഷീജയുടെ ലൈസന്‍സിയിെല എ.ആര്‍.ഡി 30 നമ്പര്‍ റേഷന്‍ കടയാണ് വ്യാഴാഴ്ച രാത്രി ഏഴോടെ റേഷനിങ് ഇൻസ്‌പെക്ടര്‍ സിജയുടെ നേതൃത്വത്തിലെ സംഘം അടച്ചുപൂട്ടിയത്. കടയില്‍ ഉണ്ടായിരുന്ന റേഷന്‍ സാധനങ്ങള്‍ തൊട്ടടുത്ത അനില്‍കുമാറി​െൻറ ലൈസന്‍സിയിെല എ.ആര്‍.ഡി 29 നമ്പര്‍ റേഷന്‍കടയിലേക്ക് മാറ്റി. നടപടി നേരിട്ട റേഷന്‍ കടയെക്കുറിച്ച് വലിയവിള പൗരസമിതി, നിയമ സഹായവേദി, നാട്ടുകാര്‍ എന്നിവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ 13ന് പരിശോധന നടത്തിയിരുന്നു. സാധനങ്ങളുടെ അളവുതൂക്കത്തില്‍ വന്‍ ക്രമക്കേടാണ് അന്ന് കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്നാണ് സപ്ലൈ ഓഫിസര്‍ കെ. ശ്രീകുമാറി​െൻറ നിര്‍ദേശപ്രകാരം കട അടച്ചുപൂട്ടി സീല്‍ ചെയ്തത്. ഈ റേഷന്‍ കടയിലെ ഉപഭോക്താക്കള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ എ.ആര്‍.ഡി 29 നമ്പര്‍ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങണമെന്ന് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.