വാഹനങ്ങളുടെ മത്സരയോട്ടം; കവടിയാർ^വെള്ളയമ്പലം റോഡിൽ ഒരുവർഷത്തിനിടെ 31 അപകടങ്ങൾ പൊലിഞ്ഞത്​ നാല്​ ജീവൻ

വാഹനങ്ങളുടെ മത്സരയോട്ടം; കവടിയാർ-വെള്ളയമ്പലം റോഡിൽ ഒരുവർഷത്തിനിടെ 31 അപകടങ്ങൾ പൊലിഞ്ഞത് നാല് ജീവൻ തിരുവനന്തപുരം: ആഡംബര കാറുകളുടെയും ന്യൂജെൻ ബൈക്കുകളുടെയും മത്സരയോട്ടത്തി​െൻറ മുനമ്പായി മാറിയ കവടിയാർ-വെള്ളയമ്പലം റോഡിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ സംഭവിച്ചത് 31 അപകടങ്ങൾ. അതിൽ നാല് ജീവൻ പൊലിയുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒേട്ടറെപേർ ഇപ്പോഴും ചികിത്സയിലാണ്. പരിക്കേറ്റവരിൽ ചിലർ വൈകല്യത്തോടെയാണ് ജീവിതത്തിലേക്ക് മടങ്ങിയത്. രാജ്ഭവന് മുന്നിലെ അതീവ സുരക്ഷാമേഖല കൂടിയായ ഇൗ ഭാഗത്ത് അപകടങ്ങൾ പതിവായിട്ടും വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാൻ അധികൃതർ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ചീറിപ്പായുന്ന ന്യൂജെൻ ബൈക്കുകളാണ് അപകടം വരുത്തിവെക്കുന്നതിൽ മുൻപന്തിയിൽ. അമിതവേഗത്തിെലത്തുന്ന വാഹനങ്ങൾ മിക്കതും നിയന്ത്രണംവിട്ട് റോഡി​െൻറ മീഡിയനിലേക്ക് ഇടിച്ചുകയറി ചിന്നിച്ചിതറുകയാണ് പതിവ്. ഇലക്ട്രിക് പോസ്റ്റ് തകർത്തുകൊണ്ടുള്ള അപകടങ്ങളും ഇവിടെ നിരവധി ഉണ്ടായിട്ടുണ്ട്. അമിത വേഗത്തിലോടിച്ച കാർ വ്യാഴാഴ്ച രാത്രി വരുത്തിവെച്ച അപകടവും സമാന സ്വഭാവമുള്ളതാണ്. അമിതവേഗതയിലായിരുന്നു കാറെന്ന് ദൃക്സാക്ഷികൾ പറയുന്നു. കവടിയാർ- വെള്ളയമ്പലം റോഡിൽ രാജ്ഭവന് മുന്നിൽ ഒരു കോഫി ഷോപ്പ് കേന്ദ്രീകരിച്ച് മുമ്പ് വാഹനങ്ങളുടെ മത്സരയോട്ടമുണ്ടായിരുന്നു. ഭക്ഷണവും സിനിമ ടിക്കറ്റും ഒക്കെ ആയിരുന്നു സമ്മാനം. ഏഴുവർഷം മുമ്പ് ഡി.വൈ.എഫ്.െഎ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ഇത് അവസാനിച്ചത്. പിന്നീട് ചാക്ക- ശംഖുംമുഖം റോഡിലേക്ക് അത് മാറി. എങ്കിലും കവടിയാർ- വെള്ളയമ്പലം റോഡിൽ രാത്രികാലങ്ങളിൽ കൊലവെറിയുമായി പായുന്ന ബൈക്കുകളുടെയും കാറുകളുടെയും മത്സരയോട്ടം പതിവാണ്. ഇൗ ഭാഗത്ത് സ്ഥാപിച്ചിരുന്ന ക്യാമറകളും ഇപ്പോൾ കണ്ണടച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.