മൾട്ടി പർപ്പസ് റോബോ ക്യാം കണ്ടുപിടിത്തവുമായി വയല ജി.എച്ച്.എസ്.എസിലെ വിദ്യാർഥികൾ ----------------------------------------------------------

കൊട്ടാരക്കര: മനുഷ്യനു കടന്നുചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിലെ വിവര ശേഖരണം നടത്താനും സമീപ വസ്തുക്കളുടെ അകലം തിരിച്ചറിയാനും വേണ്ടി ചുരുങ്ങിയ െചലവിൽ ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് വയല ഗവ. എച്ച്. എസ്. എസിലെ പ്ലസ് ടു സയൻസ് വിദ്യാർഥികളായ കണ്ണൻ എ. എസും നന്ദു അനിലും. കാഴ്‌ചയിൽ ഹിറ്റാച്ചി പോലെ തോന്നിക്കുന്ന ഈ െമഷീൻ ആള് ചില്ലറക്കാരനെല്ലന്നാണ് ഈ കുരുന്നുകൾ പറയുന്നത്. പട്ടാളക്കാർക്കും പൊലീസുകാർക്കും കർഷകർക്ക് വരെ ഉപയോഗപ്പെടുത്താം. മെഷീനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകൾ മാറ്റി മണ്ണി​െൻറ പി.എച്ച് മൂല്യം, ഗ്യാസ് സെൻസറിങ്, കാലാവസ്ഥ സെൻസറിങ്, ആർദ്രത എന്നിവ അറിയാൻ കഴിയും. ഫയർ ഫോഴ്‌സിനും ഈ കുഞ്ഞ് മെഷീൻ ഉപകാരപ്രദമാകും. അഗ്നിശമന വിഭാഗങ്ങൾ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ അവർക്കുണ്ടാകുന്ന വിവിധ തരത്തിലെ അപകടങ്ങൾ ഈ മെഷീനിൽ ഘടിപ്പിച്ചിരിക്കുന്ന ലൈവ് കാമറയുടെ സഹായത്തോടെ ഒഴിവാക്കാം. റിമോട്ടിലും ജി.പി.എസ് സംവിധാനം വഴിയും നിയന്ത്രിക്കാൻ കഴിയും. ചെറിയ രൂപ മാറ്റങ്ങൾ വരുത്തിയാൽ വെള്ളത്തിലും തീയിലും ഈ മെഷീൻ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നും കണ്ണനും നന്ദുവും പറയുന്നു. - കശുവണ്ടി ഫാക്ടറിക്കാര്‍ കാണട്ടെ ഈ കണ്ടുപിടിത്തം കൊട്ടാരക്കര: അന്തരീക്ഷ വായുവിനെ മാലിന്യത്തില്‍നിന്ന് രക്ഷിക്കാന്‍ പുത്തന്‍ കണ്ടുപിടിത്തവുമായി കുട്ടി ശാസ്ത്രജ്ഞര്‍. കരുനാഗപ്പള്ളി ബോയ്സ് ഹൈസ് സ്കൂളിലെ 10ാം ക്ലാസ് വിദ്യാഥികളായ സൂര്യദേവും മുഹമ്മദ് ജെസിനുമാണ് വേറിട്ട കണ്ടുപിടിത്തം മത്സരയിനമാക്കിയത്. ഫാക്ടറികളില്‍നിന്ന് നിത്യേന പുറന്തള്ളുന്ന പുക അന്തരീക്ഷ വായുവിനെ മലീമസമാക്കുകയാണ്. ഇവരുടെ കണ്ടു പിടിത്തത്തിലൂടെ കശുവണ്ടി ഫാക്ടറികളിലെ പുകയെ പ്രത്യേക പുകക്കുഴല്‍ വഴി ഒരു കെണ്ടയ്നറില്‍ എത്തിക്കുന്നു.അവിടെ ജലം ഉപയോഗിച്ച് ശുദ്ധീകരിക്കുകയും അതിലൂടെ മാലിന്യരഹിതമായ പുക പുറന്തള്ളപ്പെടുകയും ചെയ്യുന്നു. കശുവണ്ടിയുടെ ഈറ്റില്ലമായ കൊല്ലം ജില്ലക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് കുട്ടി ശാസ്ത്രജ്ഞരുടെ ഈ പുത്തന്‍ കണ്ടുപിടിത്തം. അന്തരീക്ഷവായുവിനെ ശുദ്ധീകരിച്ച് വരും തലമുറക്ക് കൂടി നിലനിര്‍ത്തുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.