കെ.എം.എം.എൽ പാലം തകർച്ച; ഉത്തരവാദിത്തം സി.പി.എം പൊന്മന നിവാസികള​ുടെ മേൽ കെട്ടിവെക്കരുത്​​

ചവറ: കെ.എം.എം.എൽ പാലം അപകടത്തി​െൻറ പൂർണ ഉത്തരവാദിത്തം സമരം ചെയ്ത പൊന്മന നിവാസികളുടെ മേൽ സി.പി.എം കെട്ടിവെക്കുന്നത് ശരിയായ നടപടിയെല്ലന്ന് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി നേതാക്കളായ ചവറ അരവി, എ.എം സാലി, സന്തോഷ് തുപ്പാേശ്ശരി എന്നിവർ പറഞ്ഞു. ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നത് സി.പി.എം നേതാക്കൾക്ക് ചേർന്ന നടപടിയല്ല. പാലത്തി​െൻറ അവസ്ഥ മറച്ചുെവച്ച് ജീവനുകൾ ഇല്ലാതാക്കിയത് കമ്പനി മാനേജ്മ​െൻറാണ്. 15 ദിവസത്തിനകം അപകട കാരണത്തി​െൻറ റിപ്പോർട്ട് കിട്ടുമെന്ന് പറഞ്ഞിട്ട് ഇതുവരെ റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് കിട്ടിയിട്ടില്ല. കമ്പനികളിലെ പ്രധാന സ്ഥാനങ്ങളിൽ ഉദ്യോഗസ്ഥരെ മാനദണ്ഡം നോക്കാതെ സി.പി.എമ്മി​െൻറ ഓഫിസിൽനിന്ന് റിക്രൂട്ട് ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അപകടത്തെ രാഷ്ട്രീയവത്കരിച്ചിരിക്കുകയാണ് സി.ഐ.ടി.യു. രക്ഷാപ്രവർത്തനം നടത്തിയ ജീവനക്കാരെ അവഗണിച്ച് അതും തങ്ങളാെണന്ന വാദമാണ് ഇവർ ഉന്നയിക്കുന്നത്. മരിച്ചവർക്ക് 25 ലക്ഷവും പരിക്കേറ്റവർക്ക് അഞ്ച് ലക്ഷവും ഉടനടി നൽകണം. ഇതിന് തയാറായിെല്ലങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഇവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.