മാറനല്ലൂരിൽ ബിയർ പാർലർ തുടങ്ങാൻ കെ.ടി.ഡി.സി നീക്കം

കാട്ടാക്കട: മാറനല്ലൂരിനെ ലഹരിമുക്ത ഗ്രാമമാക്കാനുള്ള ശ്രമങ്ങൾക്കിടെ പഞ്ചായത്തിൽ ബിയർ പാർലർ തുടങ്ങാൻ കെ.ടി.ഡി.സി നീക്കം. ഇതിനെതിരെ മാറനല്ലൂർ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറ് എൻ. ഭാസുരാംഗ​െൻറ നേതൃത്വത്തിൽ ജനകീയകൂട്ടായ്മ രൂപവത്കരിച്ചു. 2015 മേയ് 20ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം 'ലഹരിവിമുക്ത ഗ്രാമം' പദ്ധതിയുടെ ഉദ്ഘാടന വേളയിൽ സ്ത്രീ സമൂഹം മുന്നിട്ടിറങ്ങിയാൽ നാട് ലഹരിമുക്തമാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പഞ്ചായത്തിലാകെ ലഹരിക്കെതിരെ നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതി​െൻറ ഫലമായി ശാന്തത കൈവന്നിട്ടുണ്ട്. ഇതിനിടെയാണ് മാറനല്ലൂരിലെ കോട്ടമുകളിൽ കെ.ടി.ഡി.സി ബിയർ പാർലറിനുള്ള കെട്ടിടം വാടകയ്ക്ക് എടുത്ത് പ്രവർത്തനം നടത്താനുള്ള ഒരുക്കം തുടങ്ങിയത്. കുടുംബശ്രീ പ്രവർത്തകർ, ആശ വളൻറിയർമാർ, വീട്ടമ്മമാർ തുടങ്ങി സമസ്ത മേഖലയിലുള്ളവരും ലഹരി വിപത്തിനെതിരെ രംഗത്തുവന്നിരുന്നു. മാറനല്ലൂരിൽ ബിയർ പാർലർ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, ബിയർപാർലർ ലഹരി ഗണത്തിൽ വരില്ലെന്നാണ് ജനപ്രതിനിധികൾ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.