പൊലീസ്​റ്റേഷനിൽനിന്ന്​ ​ൈബക്കുമായി മടങ്ങിയത്​ മരണത്തിലേക്ക്​

ഇരവിപുരം: പൊലീസ് സ്റ്റേഷനിൽനിന്ന് ബൈക്കും വാങ്ങിയുള്ള സുഹൃത്തുക്കളുടെ വീട്ടിലേക്കുള്ള മടക്കയാത്ര അന്ത്യയാത്രയായി മാറി. മുണ്ടക്കൽ തെക്കേവിള തെക്കേ നഗർ 184 ശരവണഭവനിൽ ശരവണൻ (21), മുണ്ടക്കൽ തുമ്പറ പുളിമൂട് കാക്കവീട്ടിൽ താമസിക്കുന്ന മയ്യനാട് മുക്കുളം കൈലാസ് ഭവനിൽ കൈലാസ് (22) എന്നിവരാണ് വ്യാഴാഴ്ച പുലർച്ച രണ്ടരയോടെ ദേശീയപാതയിൽ കായംകുളത്ത് അപകടത്തിൽപ്പെട്ട് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടാങ്കർ ലോറിയിടിക്കുകയായിരുന്നു. കൈലാസും ശരവണനും വ്യാഴാഴ്ച വൈകീട്ടാണ് വീടുകളിൽനിന്ന് പോയത്. ഏതാനും ദിവസം മുമ്പ് വിനോദയാത്രക്ക് എറണാകുളം ഭാഗത്തുപോയി മടങ്ങുകയായിരുന്ന ശരവണ​െൻറ ബൈക്ക് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താൽ ചേർത്തലയിൽ പൊലീസ് പിടികൂടിയിരുന്നു. ഇത് എടുത്തുകൊണ്ടുവരുന്നതിനായാണ് കൈലാസിനെയും കൂട്ടി ശരവണൻ ചേർത്തലക്ക് പോയത്. ബൈക്ക് എടുത്ത് തിരികെ വരുമ്പോഴായിരുന്നു കായംകുളം അലങ്കാർ ഹോട്ടലിനടുത്ത് ഇവർ അപകടത്തിൽപ്പെട്ടത്. കൈലാസിനെ രാത്രിയായിട്ടും കാണാത്തതിനെ തുടർന്ന് രാത്രി 11ഒാടെ വീട്ടിൽനിന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ വീട്ടിലേക്ക് വരുകയാണെന്ന മറുപടിയാണ് ലഭിച്ചത്. രാത്രി വൈകി വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണെന്ന സന്ദേശമാണ് ലഭിച്ചത്. പുലർച്ച നാലരയോടെയാണ് ഇവർ അപകടത്തിൽപ്പെട്ട് മരിച്ചെന്ന വാർത്ത വീടുകളിൽ അറിയുന്നത്. ഏകദേശം രണ്ട് കിലോമീറ്ററിനുള്ളിലാണ് ഇരുവരും താമസിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച വൈകീട്ടോടെ വീടുകളിൽ എത്തിച്ച് പൊതുദർശനത്തിനു െവച്ച ശേഷം പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.