തഴവയിൽ ആർ.എസ്.എസ്-^സി.പി.എം സംഘർഷം ഇരുവിഭാഗത്തി​െൻറയും വീടുകൾക്ക് നേരെ ആക്രമണം

തഴവയിൽ ആർ.എസ്.എസ്--സി.പി.എം സംഘർഷം ഇരുവിഭാഗത്തി​െൻറയും വീടുകൾക്ക് നേരെ ആക്രമണം കരുനാഗപ്പള്ളി: തഴവയിൽ ആർ.എസ്.എസ്-സി.പി.എം സംഘർഷം. കാറി​െൻറ ഡോർ തട്ടി ബൈക്ക് യാത്രികൻ വീണ് പരിേക്കറ്റ സംഭവമാണ് പ്രശ്നത്തിന് കാരണം. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു ഇത്. മധ്യസ്ഥതയിൽ തീർന്ന സംഭവം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ബൈക്ക് യാത്രികൻ തഴവ തെക്കുംമുറി കിഴക്ക് പുത്തൻവിളയിൽ വീട്ടിൽ നിസാറിനെ പരിക്കുകളോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തഴവ തെക്കുമുറി കിഴക്ക് സച്ചു ഭവനത്തിൽ സനലി​െൻറ ഭാര്യയുടെ ബന്ധു സന്തോഷ്, സനലി​െൻറ വീടിന് മുന്നിലെ റോഡിൽ കാർ നിർത്തി ഡോർ തുറന്നപ്പോൾ ബൈക്കിൽ തട്ടുകയായിരുന്നു. പരസ്പരം വാക്കേറ്റമുണ്ടാെയങ്കിലും മധ്യസ്ഥതയിൽ വിഷയം തീർന്നിരുന്നു. വൈകുന്നേരം നാലോടെ ആറോളം വരുന്ന ആർ.എസ്.എസുകാർ എന്നു പറയുന്ന സംഘം അപകടം പറ്റിയ നിസാറി​െൻറ അനുജൻ സി.പി.എം അംഗം തഴവ തെക്കുമുറി കിഴക്ക് ഏണിലേത്ത് കുഞ്ഞുമോ​െൻറ വീടിന് നേരെ ആക്രമണം നടത്തുകയായിരുെന്നന്ന് പറയപ്പെടുന്നു. വീടി​െൻറ ജനൽപാളികൾ അടിച്ചുതകർത്തു. കുഞ്ഞുമോൻ വീട്ടിൽ ഉണ്ടായിരുന്നില്ല. മുഖംമൂടി ധരിച്ചെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികൾ പറയുന്നു. സനൽ ആർ.എസ്.എസ് അനുഭാവിയും പ്രവാസിയുമാണ്. ഇവരുടെ വീടിനോട് ചേർന്നുള്ള മെത്ത നിറക്കൽ ഷെഡിന് നേരെ പ്രത്യാക്രമണമുണ്ടായി. പഞ്ഞിക്കെട്ട് വാരിവലിച്ചിട്ട നിലയിലാണ്. കരുനാഗപ്പള്ളി എ.സി.പി.എസ് ശിവപ്രസാദ്, പൊലീസ് സബ് ഇൻസ്പെക്ടർ രാജേഷ് കുമാർ എസ്.ഐ വി. ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.