കടക്ക് സമീപത്തെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് പരിഭ്രാന്തിപരത്തി

തിരുവനന്തപുരം: . പട്ടം മരപ്പാലം ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ചെരുപ്പ് കടയുടെ സമീപത്തെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച വൈകീട്ട് എഴോടെയായിരുന്നു സംഭവം. കടക്ക് സമീപത്തുനിന്ന് അഗ്നിനാളങ്ങള്‍ ഉയര്‍ന്നതോടെ കടക്കാണ് തീപിടിച്ചതെന്ന് കരുതി ആളുകൾ പരിഭ്രാന്തരായി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചെങ്കല്‍ചൂളയിൽനിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീകെടുത്തിയത്. ഉപയോഗശൂന്യമായ പാദരക്ഷകളും ഇവയുടെ അവശിഷ്ടങ്ങളും ക്രമാതീതമായി കൂട്ടിയിട്ടിരുന്നതാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സർവിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.