കഞ്ചാവ് ചെടിയുമായി പിടിയിൽ

കൊല്ലം: എക്സൈസ് റെയ്ഡിൽ ചിന്നക്കട ബീച്ച് റോഡിലെ ആളൊഴിഞ്ഞ പുരയിടത്തിൽ വിൽപനക്കായി കഞ്ചാവ് ചെടി നട്ടുവളർത്തിവന്നയാൾ പിടിയിലായി. കുറവൻപാലം സ്വദേശി എസ്.കെ ഹൗസിൽ യഹിയ കോയയാണ് (44) അറസ്റ്റിലായത്. ഒരു മീറ്ററിലധികം നീളം വരുന്ന ചെടി പൂത്ത് തളിർത്ത് പാകമായി വളർന്നുനിൽക്കുകയായിരുന്നു. എക്സൈസ് സി.ഐ വി. രാജേഷി​െൻറ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. റെയിഡിൽ എക്സൈസ് സി.ഐ വി. രാജേഷിനൊപ്പം പ്രിവൻറീവ് ഓഫിസർ ആർ. സുരേഷ്ബാബു, സി.ഇ.ഒമാരായ ബിജുമോൻ, സതീഷ്ചന്ദ്രൻ, ലാൽ, ബിനു, നന്ദകുമാർ, മണിലാൽ എന്നിവരും പെങ്കടുത്തു. മുമ്പ് ചകിരിക്കട ഭാഗത്തുനിന്ന് വലിയ മൂന്ന് കഞ്ചാവ് ചെടികളുമായി ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലം എക്സൈസ് സർക്കിളി​െൻറ നേതൃത്വത്തിൽ പിടികൂടി കേസെടുത്തിരുന്നു. അസി. എക്സൈസ് കമീഷണർ പി.കെ. സനുവി​െൻറ നേതൃത്വത്തിൽ കഞ്ചാവ് മാഫിയക്കെതിരെ ഷാഡോ എക്സൈസ് ടീമും പ്രവർത്തിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.