കൃത്രിമം: സബ് രജിസ്ട്രാർ ഉൾപ്പെടെ നാല് പേർക്കെതിരെ ത്വരിതാ​േന്വഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ആധാരം രജിസ്റ്റർ ചെയ്ത ശേഷം പേജുകൾ മാറ്റി കൃത്രിമം കാട്ടിയെന്ന കേസിൽ നെടുമങ്ങാട് സബ് രജിസ്ട്രാർ ഉൾപ്പെടെ നാല് പേർക്കെതിരെ ത്വരിതാേന്വഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജ് അജിത്കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അേന്വഷണ റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കാൻ വിജിലൻസ് ഡിവൈ.എസ്.പിക്ക് നിർദേശവും കോടതി നൽകി. സബ് രജിസ്ട്രാർ എൻ. കാർത്തികേയൻ, ആധാരം എഴുത്തുകാരൻ താജുദീൻ, ബി. വിജയചന്ദ്രൻ നായർ, ശ്രീകാന്ത് പി.എസ് എന്നിവരാണ് നെയ്യാറ്റിൻകര സ്വദേശി കെ. വിദ്യാധരൻ നൽകിയ ഹരജിയിലെ എതിർകക്ഷികൾ. വൃദ്ധദമ്പതികളായ വിദ്യാധരനും ഭാര്യ യമുനയും നെടുമങ്ങാട് വില്ലേജിൽ വിലയ്ക്കുവാങ്ങിയ ഭൂമിയുടെ 1723/17 നമ്പർ വിലയാധാരം നെടുമങ്ങാട് സബ് രജിസ്ട്രാർ ഓഫിസിൽ 2017 ജൂലൈ മൂന്നിന് രജിസ്റ്റർ ചെയ്തിരുന്നു. ആധാരം രജിസ്റ്റർ ചെയ്യുന്നതിന് കൂടുതൽ തുകക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അടയ്ക്കണമെന്ന് സബ് രജിസ്ട്രാർ നിർദേശിച്ചു. എന്നാൽ ആധാരത്തിൽ െവച്ചിട്ടുള്ള തുക ന്യായവിലയാണെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നു. അത് സബ് രജിസ്ട്രാർ അംഗീകരിച്ചില്ലെന്നും ആധാരത്തിലെ വില കുറച്ച് രജിസ്റ്റർ ചെയ്യുന്നതിന് സബ് രജിസ്ട്രാർ കൈക്കൂലി ആവശ്യപ്പെെട്ടന്നും ഇത് നൽകാത്തതിനെ തുടർന്ന് ആധാരം രജിസ്റ്റർ ചെയ്ത് വില്ലേജ് ഓഫിസിലേക്ക് പോക്കുവരവിനയച്ച ശേഷം സബ് രജിസ്ട്രാറും എഴുത്തുകാരനും ചേർന്ന് ഗൂഢാലോചന നടത്തി ആധാരത്തിലെ രണ്ട് പേജുകൾ തിരുത്തി ഉടമസ്ഥ​െൻറ വ്യാജ ഒപ്പ് രേഖപ്പെടുത്തി കൃതൃമം കാട്ടിയെന്നുമാണ് ഹരജിയിലെ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.