'േട്രഡ് യൂനിയൻ നേതാവിനെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം അപലപനീയം'

കുളത്തൂപ്പുഴ: ശ്രീലങ്കൻ അഭയാർഥികളായ തമിഴ് വംശജരെ പുനരധിവസിപ്പിച്ച കുളത്തൂപ്പുഴ റിഹാബിലിറ്റേഷൻ പ്ലാേൻറഷനിലെ എസ്റ്റേറ്റ് മാനേജരുടെ തൊഴിലാളി വിരുദ്ധ നിലപാടുകൾ ചോദ്യംചെയ്തതിനെ തുടർന്ന് ട്രേഡ് യൂനിയൻ നേതാവിനെതിരെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിെച്ചന്ന പരാതിനൽകി കള്ളക്കേസിൽ കുടുക്കാനുള്ള നീക്കം അപലപനീയമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ. കൂവക്കാട് എസ്റ്റേറ്റ് പടിക്കലേക്ക് നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്റ്റേറ്റ് മാനേജ്മ​െൻറി​െൻറ തൊഴിലാളിേദ്രാഹ നടപടികൾ സംബന്ധിച്ച ചർച്ചക്കിടെ മാനേജരെ കൈയേറ്റംചെയ്യാൻ ശ്രമിെച്ചന്നാരോപിച്ച് േട്രഡ് യൂനിയൻ നേതാവായ സി. അജയപ്രസാദിനെതിരെ കുളത്തൂപ്പുഴ പൊലീസിൽ പരാതിനൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് തൊഴിലാളികൾ എസ്റ്റേറ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനത്തിൽ കടന്നുചെല്ലാൻ േട്രഡ് യൂനിയൻ നേതാവിന് ന്യായമായ അവകാശമുണ്ടെന്നും അത് കൃത്യനിർവഹണ തടസ്സമാണെന്ന് വ്യാഖ്യാനിച്ചാൽ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂനിയൻ പ്രസിഡൻറ് പി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി സി. അജയപ്രസാദ്, നേതാക്കളായ പി.എസ്. സുപാൽ, ലിജുജമാൽ, എം. സലീം, ജോബോയ് പെരേര, കെ. അനിൽകുമാർ, പി.ജെ. രാജു, ജോയി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.