രാജ്യാന്തര തുറമുഖ നിർമാണം; പരീക്ഷണ പൈലിങ് രാത്രി നിർത്തി​വെക്കാൻ കലക്​ടറുടെ നിർദേശം

വിഴിഞ്ഞം: രാജ്യാന്തര തുറമുഖ പദ്ധതി നിർമാണസ്ഥലം സന്ദർശിച്ച കലക്ടർ പരീക്ഷണ പൈലിങ് രാത്രി നിർത്തിവെക്കാൻ അദാനി ഗ്രൂപ്പിന് നിർേദശം നല്‍കി. വ്യാഴാഴ്ച പദ്ധതിപ്രദേശം സന്ദർശിച്ചശേഷം എൻജിനീയറിങ് വിഭാഗത്തിനാണ് നിർദേശം നൽകിയത്. കലക്ടർ കെ. വാസുകിയുടെ സാന്നിധ്യത്തിൽ നടത്തിയ പരീക്ഷണ പൈലിങ്ങിലും വീടുകൾക്ക് കുലുക്കമുണ്ടായതായി പരാതിയുയർന്നു. തീരവാസികൾക്ക് നൽകിയ ഉറപ്പി​െൻറ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ നേരിൽകണ്ട് മനസ്സിലാക്കാൻ കലക്ടർ എത്തിയത്. നെയ്യാറ്റിൻകര തഹസിൽദാർ, അദാനി ഗ്രൂപ് അധികൃതർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, വിഴിഞ്ഞം ഇടവക കൗൺസിൽ അംഗങ്ങൾ, നാട്ടുകാർ എന്നിവരുൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണ പൈലിങ്. എന്നാൽ തീരത്തെ വീടുകളിൽ നേരിയ പ്രകമ്പനമുണ്ടായി. നേരത്തെ നടത്തിയ പൈലിങ്ങിൽ വിള്ളലുണ്ടായതായി പരാതി ഉയർന്ന വീടുകളും കലക്ടർ സന്ദർശിച്ചു. പരിഹാരംകാണാൻ വിദഗ്ദർ ഉൾപ്പെടുന്ന ഒരു നിരീക്ഷണ കമ്മിറ്റി രൂപവത്കരിക്കും. യന്ത്രത്തി​െൻറ ശക്തിക്കനുസരിച്ചുള്ള കുലുക്കം എല്ലാ സമയത്തും നിരീക്ഷണത്തിന് വിധേയമാക്കുമെന്നും അറിയിച്ചു. വെള്ളിയാഴ്ച കൂടി നടക്കുന്ന പരീക്ഷണ പൈലിങ്ങിന് ശേഷം പൂർണതോതിൽ ആരംഭിക്കും. ഇതോടെ പ്രകമ്പനത്തി​െൻറ ശക്തി കൂടി കിടപ്പാടങ്ങളെ ബാധിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. അതേസമയം സർക്കാറി​െൻറ കീഴിൽ ബണ്ഡപ്പെട്ട ഏജൻസിയെ കൊണ്ട് നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കലക്ടർ ഉറപ്പുനൽകിയിട്ടുണ്ട്. രാവിലെ പതിനൊന്നോടെ വിഴിഞ്ഞെത്തത്തിയ കലക്ടറും സംഘവും ഉച്ചക്ക് രണ്ട് വരെ െചലവഴിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.