സാഹിത്യ പുരസ്‌കാര സമര്‍പ്പണവും പുസ്തക പ്രകാശനവും നടന്നു

ആറ്റിങ്ങല്‍: അഭിധ രംഗസാഹിത്യ വീഥിയുടെ നേതൃത്വത്തിലുള്ള ഡോ. ആര്‍. മനോജ് അനുസ്മരണവും സ്മാരക . ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് നിർവഹിച്ചു. ഡോ. ദീപ സ്വരന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 5001 രൂപ കാഷ് പ്രൈസും ഫലകവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. അഭിധ രംഗസാഹിത്യ വീഥി പ്രസിഡൻറ് ഡോ. ആര്‍. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. ആര്‍. മനോജി​െൻറ കവിതകളുടെ സമാഹാരം 'മരങ്ങള്‍ വളരുന്നു' കൃതി പ്രശസ്ത നിരൂപകന്‍ ഡോ. പ്രസന്നരാജന്‍ വര്‍ക്കല ഗോപാലകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. സി.വി. വിജയകുമാര്‍ പുസ്തകാവതരണം നടത്തി. ഡോ.എം.എസ്. പോള്‍, രാജു ഡി.മംഗലത്ത്, രാധാകൃഷ്ണന്‍ കുന്നുംപുറം, വിജയന്‍ പാലാഴി, ഓരനെല്ലൂര്‍ ബാബു, വി. വിനയകുമാര്‍, സുനില്‍ കൊടുവഴന്നൂര്‍, വിജു കൊന്നമൂട്, സഞ്ജീവ് കുമാര്‍, എസ്. രാധാബാബു, അജിത് മുനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.