സൻസദ് ആദർശ് ഗ്രാം യോജന പൈലറ്റ് പദ്ധതി 23 ​പഞ്ചായത്തുകളിൽ

തിരുവനന്തപുരം: പാർലമ​െൻറ് അംഗങ്ങളുടെ 'ഗ്രാമം ദത്തെടുക്കൽ' പരിപാടിയായ സൻസദ് ആദർശ് ഗ്രാം യോജനയുടെ കീഴിൽ സംസസ്ഥാനത്തെ 23 പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതി അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ എൻ.എസ്‌.എസ് ടെക്നിക്കൽ സെൽ കേരളയുമായി ചേർന്ന് നടപ്പാക്കും. അഞ്ചുതെങ്ങ്, കോട്ടൂകാൽ, കടമ്പനാട്, നാറാണമ്മൂഴി, ആര്യാട്, തകഴി, നീണ്ടൂർ, മേലുകാവ്, ഇടുക്കി--കഞ്ഞിക്കുഴി, കോട്ടുവള്ളി, ഉദയം‌പേരൂർ, കൊടശ്ശേരി, താന്നിയം, പല്ലശ്ശന, പുദൂർ, തൃക്കലങ്ങോട്, നന്നമ്പ്ര, ഉണ്ണിക്കുളം, പയ്യോളി, കണിയാമ്പറ്റ, കുട്ട്യാട്ടൂർ, കിനാനൂർ കരിന്തളം എന്നിവയോടൊപ്പം ലക്ഷദ്വീപിലെ കൽപ്പേനി ദ്വീപിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമങ്ങളുടെ വികസനപ്രശ്നങ്ങളെ മനസ്സിലാക്കാൻ പ്രാഥമിക സർവേയും തുടർന്ന് സാങ്കേതികവിദ്യയിലൂന്നിയ പ്രശ്നപരിഹാരത്തിനായി ഹാക്കത്തോണും നടത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖലയിലെ തൊഴിൽ സാധ്യതകൾ, സ്കൂൾ വിദ്യാഭ്യാസം കാര്യക്ഷമമാക്കൽ, ഗ്രാമീണതലത്തിലെ മൊത്തവരുമാനം ഇരട്ടിയാക്കൽ, ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം കുറക്കുകയും കുടിയേറിയ യുവാക്കളെ ഗ്രാമങ്ങളിലേക്ക് തിരികെക്കൊണ്ടുവരിക, െചലവുകുറഞ്ഞ വീടുകളും കക്കൂസുകളും നിർമിക്കുക, ഗ്രാമീണ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ നൂതനമായ പദ്ധതികൾ ആവിഷ്കരിക്കുക എന്നിവയാണ് ലക്ഷ്യം. വികസനപ്രശ്നങ്ങൾ മനസ്സിലാക്കാനുള്ള സർേവ നടത്തേണ്ട സ്ഥാപനങ്ങളിലെ മാസ്റ്റർ ട്രെയ്നർമാർക്ക് പരിശീലനം നൽകാൻ നവംബർ 17മുതൽ 19വരെ ശിൽപശാല നടത്തുമെന്ന് എ‌.െഎ.സി.ടി.ഇ മേഖല ഡയറക്ടർ ഡോ. രമേഷ് ഉണ്ണികൃഷ്ണൻ, എൻ.എസ്‌.എസ് പ്രോഗ്രാം കോഒാഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമ്മദ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.