പാറശ്ശാല ഉപജില്ലയിൽ മലയാളം തിളങ്ങുന്നു

നെയ്യാറ്റിൻകര: പാറശ്ശാല ഉപജില്ലയിൽ ഇനി 'മലയാളം തിളങ്ങും'. ഏഴ് ഗ്രാമപഞ്ചായത്തുകളിലെയും ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ ഭാഷാപരമായ ന്യൂനതകൾ കണ്ടെത്തി പരിഹരിക്കുന്നതി​െൻറ ഭാഗമായി സർവശിക്ഷ അഭിയാൻ മലയാളത്തിളക്കം പദ്ധതി ആരംഭിച്ചു. ഇതി​െൻറ നെയ്യാറ്റിൻകര പഞ്ചായത്തുതല വിജയപ്രഖ്യാപനം ഇവാൻസ് യു.പി.എസിൽ പഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേഷ് നടത്തി. 450 കുട്ടികളാണ് ഇവാൻസ് യു.പി.എസിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്നത്. പ്രീ ടെസ്റ്റിലൂടെ ആറ്, ഏഴ് ക്ലാസുകളിലെ 28 കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനും ചെറിയ പ്രയാസങ്ങളുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഇവർക്ക് അഞ്ച് ദിവസങ്ങളിലായി പ്രത്യേക പരിശീലനം നൽകി. ഭാഷാപരമായ മുന്നേറ്റത്തിന് സഹായകരമായി അനിമേഷൻ ചിത്രങ്ങൾ, കളികൾ, കഥകൾ, കുട്ടിക്കവിതകൾ എന്നിവ ഉപയോഗിച്ചു. പഞ്ചായത്തിലെ ഗവ. വി.എച്ച്.എസ്.എസ്, സാമുവൽ എൽ.എം.എസ് എച്ച്.എസ്, പരശുവയ്ക്കൽ എൽ.എം.എസ്.യു.പി.എസ് എന്നിവിടങ്ങളിലും മലയാളത്തിളക്കം പരിപാടി നടന്നു. ബി.പി.ഒ എസ്. കൃഷ്ണകുമാർ, പരിശീലകരായ എ.എസ്. മൻസൂർ, സന്ധ്യ, വീണ ബി. നായർ, ബീജ എന്നിവരോടൊപ്പം അധ്യാപകരായ എസ്. ജയചന്ദ്രൻ, എസ്.ആർ. ഷൈൻലാൽ, ജി.ഐ. വിജിൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.