ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ മധ്യവയസ്​കൻ പീഡിപ്പിച്ചതായി പരാതി

മലയിൻകീഴ്: . മണപ്പുറം കുരുവിന്മുകൾ സ്വദേശിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കഴി‌ഞ്ഞ വെള്ളിയാഴ്ചയും കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. പ്രതി ഒളിവിലാണ്. പരാതി പിൻവലിപ്പിക്കാനുള്ള രാഷ്ട്രീയ ശ്രമം നടന്നിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ, പരാതിയിൽ ഉറച്ചുനിന്നതോടെയാണ് പൊലീസ് നടപടികളിലേക്ക് നീങ്ങിയത്. പ്രതി ഉടൻ പിടിയിലാകുമെന്നും അതിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും എസ്.ഐ സുരേഷ് കുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.