ഓപറേഷൻ റോമിയോ: കുടുങ്ങിയത് ഇരുന്നൂറോളം പൂവാലന്മാർ

തിരുവനന്തപുരം: സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവാലന്മാരെ പിടികൂടുന്നതിനായി നഗരത്തിൽ സിറ്റി പൊലീസും ഷാഡോ പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിൽ ഇരുന്നൂറോളം പേർ പിടിയിൽ. നഗരത്തിലെ സ്കൂൾ, കോളജ് പരിസരങ്ങളിലും ബസ് സ്റ്റാൻഡുകളിലും ആശുപത്രി പരിസരങ്ങളിലും വിദ്യാർഥിനികളടക്കമുള്ള പെൺകുട്ടികളെയും സ്ത്രീകളെയും കമൻറടിക്കുകയും മറ്റുരീതിയിലുള്ള ശല്യപ്പെടുത്തലുകൾ നടത്തുകയും ചെയ്യുന്നവരെ പിടികൂടുന്നതിനായി ഡി.സി.പി ജി. ജയദേവി‍​െൻറ നേതൃത്വത്തിൽ നടത്തിയ 'ഓപറേഷൻ റോമിയോ' മിന്നൽ പരിശോധനയിലാണ് ഇത്രയധികം പേർ കുടുങ്ങിയത്. വനിത പൊലീസുകാരെയും പൊലീസുകാരെയും മഫ്തിയിലടക്കം പല സ്ഥലങ്ങളിലും വിന്യസിച്ചാണ് സിറ്റി മിന്നൽ പരിശോധന നടത്തിയത്. എൺപതോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും നൂറ്റി ഇരുപതോളം പേർക്കെതിരെ പെറ്റിക്കേസുകളും എടുത്തു. പ്രായപൂർത്തിയാകാത്തവരെ താക്കീതുചെയ്ത് മാതാപിതാക്കൾക്കൊപ്പം വിട്ടു. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള മിന്നൽ പരിശോധനകൾ നടത്തി നടപടി കർശനമാക്കുമെന്ന് കമീഷണർ പി. പ്രകാശ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.