ബോർഡ്​ സ്ഥാപിച്ചതിനെച്ചൊല്ലി സംഘർഷം​; അഞ്ചുപേർക്ക് പരിക്ക്

കരുനാഗപ്പള്ളി: ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനെച്ചൊല്ലിയുള്ള സംഘർഷത്തിൽ വീട്ടമ്മ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്. കുലശേഖരപുരം കടത്തൂർ മുണ്ടപ്പള്ളി തെക്കതിൽ റഷീദ് (38), ഭാര്യ നസറത്ത് (34), മകൻ ഫായിസ് (18), കടത്തൂർ കരൂകുന്നേൽ നാസർ (46), ഇദ്ദേഹത്തി​െൻറ സഹോദര​െൻറ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ ബിലാൽ എന്നിവരെയാണ് പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടത്തൂർ പഞ്ചമി ജങ്ഷന് സമീപം റഷീദി​െൻറ വീടി​െൻറ മതിലിനോടുചേർന്ന് യു.ഡി.എഫി​െൻറ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇടതുപക്ഷക്കാരായ റഷീദും കുടുംബവും ഇത് ചോദ്യം ചെയ്യുകയും നാസറും സംഘവുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. വാക്കേറ്റം ഒടുവിൽ അടിപിടിയിൽ കലാശിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കരുനാഗപ്പള്ളി െപാലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.