കുട്ടികളെ മാനസിക ഉല്ലാസമുള്ളവരായി വളർത്തണം ^െഎഷാ പോറ്റി

കുട്ടികളെ മാനസിക ഉല്ലാസമുള്ളവരായി വളർത്തണം -െഎഷാ പോറ്റി കൊട്ടാരക്കര: കുട്ടികളെ മാനസിക ഉല്ലാസമുള്ളവരായി വളർത്തേണ്ടത് സമൂഹത്തി​െൻറ ആവശ്യമാണെന്ന് െഎഷാ പോറ്റി എം.എൽ.എ. കുളക്കട ഗ്രാമപഞ്ചായത്തിനെ ബാലസൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കുട്ടികളുടെ സ്വാതന്ത്ര്യത്തെ അടിച്ചമർത്താതെ അവർക്ക് വേണ്ട സ്വതന്ത്ര്യം നൽകണം. ഇതിനായി രക്ഷാകർത്താക്കളും അധ്യാപകരും ഒരുപോലെ പ്രയത്നിക്കണമെന്നും എം.എൽ. എ പറഞ്ഞു. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. സരസ്വതി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ആർ. രാജേഷ്, സ്ഥിരംസമിതി അധ്യക്ഷരായ ജെ. ലീലാവതിയമ്മ, എസ്. രഞ്ജിത്, ടി. ശ്രീജ എന്നിവർ സംസാരിച്ചു. കില ഫാക്കൽറ്റി ഡി. ശിവദാസ് ക്ലാസിന് നേതൃത്വം നൽകി. ഭജനക്കുടിലുകൾ ഒരുങ്ങി; ഓച്ചിറ വൃശ്ചികോത്സവത്തിന് നാളെ തുടക്കം ഓച്ചിറ: 12 നാൾ നീളുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് വ്യാഴാഴ്ച തുടക്കമാവുമെന്ന് ക്ഷേത്രഭരണസമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭക്തർക്ക് 12 ദിവസവും ഭജനമിരിക്കാനുള്ള ആയിരത്തിൽപരം കുടിലുകളുടെ പണി പൂർത്തിയായി. വാണിജ്യ മേളകൾ, കലാപരിപാടികൾ, എക്സിബിഷനുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകളും നടത്തും. സുരക്ഷക്കായി കരുനാഗപ്പള്ളി എ.സി.പി ശിവപ്രസാദി​െൻറ നേതൃത്വത്തിൽ അഞ്ഞൂറോളം പൊലീസുകാരെ നിയോഗിക്കും. വ്യാഴാഴ്ച രാവിലെ 6.30ന് ക്ഷേത്രഭരണസമിതി പ്രസിഡൻറ് പ്രഫ. എ. ശ്രീധരൻപിള്ള പതാക ഉയർത്തും. വൈകീട്ട് മൂന്നിന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആർ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മതസമ്മേളനം, യുവജനസമ്മേളനം, കാർഷിക സമ്മേളനം, വനിത സമ്മേളനം, സാംസ്കാരിക സമ്മേളനം, സർവമത സമ്മേളനം, ആരോഗ്യ സമ്മേളനം എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. എല്ലാ ദിവസവും രാത്രി 7.3o മുതൽ പുലർച്ച വരെ ഒാഡിറ്റോറിയത്തിൽ കലാപരിപാടികളും ഉണ്ടാകും. 27ന് വൈകീട്ട് മൂന്നിന് സമാപന സമ്മേളനം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രഭരണസമിതി പ്രസിഡൻറ് പ്രഫ. എ. ശ്രീധരൻപിള്ള, സെക്രട്ടറി കെ. ഗോപിനാഥൻ, ആർ.ഡി. പത്മകുമാർ, എം.സി. അനിൽകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.