മടിയിൽ കനമുള്ളവ​െൻറ കൈയേറ്റം സാധൂകരിക്കപ്പെടുന്നു ^വി.എസ്​

മടിയിൽ കനമുള്ളവ​െൻറ കൈയേറ്റം സാധൂകരിക്കപ്പെടുന്നു -വി.എസ് തിരുവനന്തപുരം: ഭൂമി വിൽപനച്ചരക്കായി മാറിയ ഇക്കാലത്ത് െപാതു ഉടമസ്ഥതയിലുള്ള ഭൂമിപോലും കൈയേറ്റം ചെയ്യപ്പെടുകയാണെന്ന് വി.എസ്. അച്യുതാനന്ദൻ. കൈയേറ്റം വർധിച്ചുവരികയാണ്. മടിയിൽ കനമുള്ളവ​െൻറ കൈയേറ്റം സാധൂകരിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. നെഹ്റു പീസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച നെഹ്റു ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതാവ് എന്നതിലപ്പുറം ഭരണകർത്താവ് എന്നനിലയിൽ രാഷ്ട്രപുരോഗതിക്കായി സോഷ്യലിസ്റ്റ് കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച നെഹ്റുവി​െൻറ മഹത്വം നിസ്സാരമല്ല. നെഹ്റുവി​െൻറ നയങ്ങളിൽനിന്ന് അദ്ദേഹത്തി​െൻറ പിന്മുറക്കാർ വ്യതിചലിച്ചതാണ് ആഗോളവത്കരണത്തി​െൻറയും സാമ്രാജ്യത്വചൂഷണത്തി​െൻറയും കടന്നുവരവിന് വാതിൽതുറന്നത്. തുല്യതയുടെയും സാമൂഹികനീതിയുടെയും സോഷ്യലിസ്റ്റ് സ്വപ്നങ്ങളുടെയും കടയ്ക്കൽ കത്തിവെക്കുന്ന ഭരണവ്യവസ്ഥയുടെ അടിവേരറുക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ എസ്. പ്രദീപ്കുമാർ അധ്യക്ഷതവഹിച്ചു. വിവിധമേഖലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ഫൗണ്ടേഷ​െൻറ അവാർഡുകൾ വി.എസ്. അച്യുതാനന്ദൻ വിതരണം െചയ്തു. വിവിധ സാമൂഹികക്ഷേമ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി മാത്യു ടി. തോമസ് നിർവഹിച്ചു. മുൻ സ്പീക്കർ എൻ. ശക്തൻ, ഫൗണ്ടേഷൻ ജന.സെക്രട്ടറി എൻ. സുഗതൻ എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.