എൻ.എസ്​ ആശുപത്രിയിൽ പ്രമേഹദിനം ആചരിച്ചു

കൊല്ലം: ലോക പ്രമേഹദിനം എൻ.എസ് സഹകരണ ആശുപത്രിയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ ക്ലാസ്, ലഘുലേഖ വിതരണം, നാടകാവതരണം എന്നിവ നടന്നു. ആശുപത്രി പ്രസിഡൻറ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എ. മാധവൻപിള്ള അധ്യക്ഷത വഹിച്ചു. സീനിയർ കൺസൾട്ടൻറുമാരായ ഡോ. അബ്ദുൽ ലത്തീഫ്, ഡോ. ചെറിയാൻ കെ. കുരുവിള, ഡോ. റെയ്ച്ച ഡാനിയ, ഡോ. രാമകൃഷ്ണൻ, ഭരണസമിതിയംഗം കെ. ഓമനക്കുട്ടൻ, സെക്രട്ടറി ഇൻചാർജ് പി. ഷിബു എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ സ്വാഗതവും പി.ആർ.ഒ ഇൻചാർജ് ജയ്ഗണേഷ് നന്ദിയും പറഞ്ഞു. ആരോഗ്യ പരിപാലനത്തെക്കുറിച്ചും ഭക്ഷണ ക്രമീകരണത്തെക്കുറിച്ചും ഡയറ്റീഷ്യൻ രമ്യ ക്ലാസ് നയിച്ചു. തുടർന്ന് 'പ്രമേഹ രോഗം എങ്ങനെ നിയന്ത്രിക്കാം' എന്നതിനെക്കുറിച്ച് എൻ.എസ് നഴ്സിങ് കോളജ് വിദ്യാർഥികൾ ബോധവത്കരണ നാടകം അവതരിപ്പിച്ചു. മെഡിക്കൽ ക്യാമ്പിന് അസി. പി.ആർ.ഒമാരായ ഇർഷാദ് ഷാഹു, അനൂപ് കുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.