രാഷ്​ട്രീയഭീരുവായി തുടരുന്നതിലും നല്ലത് പിണറായി രാജി​െവച്ചൊഴിയുകയാണ്​ ^സുധീരൻ

രാഷ്ട്രീയഭീരുവായി തുടരുന്നതിലും നല്ലത് പിണറായി രാജിെവച്ചൊഴിയുകയാണ് -സുധീരൻ തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷമായ പരാമര്‍ശവും വിധിയും ഹൈകോടതിയില്‍നിന്ന് ഉണ്ടായിട്ടും മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ തയാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തൽസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്ന് വി.എം. സുധീരൻ. സ്വന്തം സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയുടെ നടപടി ഭരണഘടന വിരുദ്ധം, മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമില്ലായ്മ, മന്ത്രി ദന്തഗോപുരത്തില്‍നിന്നിറങ്ങി സാധാരണ മനുഷ്യനായി നിയമത്തെ നേരിടണം എന്നീ തരത്തിലുള്ള അതിഗൗരവമായ കാര്യങ്ങളാണ് ഹൈകോടതി നിരീക്ഷിച്ചത്. ഇതെല്ലാം പാടെ അവഗണിച്ച് മന്ത്രിയെ തുടരാന്‍ അനുവദിക്കുന്ന മുഖ്യമന്ത്രി ഭരണഘടനയെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുകയാണ്. പണത്തി​െൻറ കരുത്തില്‍ ആരെയും വരുതിയിലാക്കാമെന്ന 'തോമസ് ചാണ്ടി തിയറി' യില്‍ മുഖ്യമന്ത്രിയും വീണിരിക്കുകയാണ്. മന്ത്രി ചാണ്ടിയോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന മുഖ്യമന്ത്രിയെ കൂട്ടുപ്രതിയായിട്ടാണ് ജനങ്ങള്‍ കാണുന്നത്. ജനവികാരവും സംസ്ഥാന താൽപര്യവും ഇടതുമുന്നണിയിലെ പൊതു അഭിപ്രായവും തള്ളിക്കളഞ്ഞ് നിയമലംഘകനായ മന്ത്രിക്കുമുന്നില്‍ വിനീതവിധേയനായി നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ ഭീരുവായി തുടരുന്നതിലും നല്ലത് രാജിെവച്ചൊഴിയുകയാണെന്നും സുധീരൻ ഫേസ്ബുക്കിൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.