ഭാഗ്യക്കുറി 'നമ്പറില്ലാതെ'യും

കഴക്കൂട്ടം: ഭാഗ്യക്കുറി ടിക്കറ്റുകളിൽ നമ്പറില്ലാതെ വിതരണത്തിനെത്തി ലോട്ടറി വകുപ്പി​െൻറ ആറ്റിങ്ങൽ ഒാഫിസിൽനിന്ന് വിതരണം ചെയ്ത ടിക്കറ്റുകളിലാണ് നമ്പറും കോഡ് നമ്പറും ഇല്ലാതെ ലഭിച്ചത്. ആറ്റിങ്ങൽ ഒാഫിസിൽനിന്ന് തിങ്കളാഴ്ചയാണ് ഏജൻറുമാർ ടിക്കറ്റുകൾ വാങ്ങിയത്. ചൊവ്വാഴ്ച രാവിലെ നറുക്കെടുപ്പ് നടന്ന സ്ത്രീ ശക്തി ലോട്ടറിയുടേതാണ് ലഭിച്ച ടിക്കറ്റുകൾ. ചൊവ്വാഴ്ച രാവിലെ വിതരണം നടത്തവെയാണ് നമ്പറില്ലാത്ത വിവരം അറിയുന്നത്. ആറ്റിങ്ങൽ ഒാഫിസിൽനിന്ന് ഒരുമിച്ചു വാങ്ങിയ ടിക്കറ്റുകൾ വെഞ്ഞാറമൂട്, പോത്തൻകോട്, കണിയാപുരം പ്രദേശത്തുള്ള മൂന്ന് ഏജൻറുമാർ പകുത്തെടുക്കുകയായിരുന്നു. ഇതിൽ കണിയാപുരം ഏജൻസിയിൽനിന്ന് വിതരണക്കാർക്ക് നൽകിയ ടിക്കറ്റുകളിലാണ് നമ്പറില്ലാതെ ടിക്കറ്റ് ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ ടിക്കറ്റ് വാങ്ങാനെത്തിയയാൾ വിതരണക്കാരനായ മംഗലപുരം സ്വദേശി സലിമിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, ഏജൻസി ഒാഫിസുമായി ബന്ധപ്പെട്ടപ്പോഴാണ് അേഞ്ചാളം ടിക്കറ്റുകൾ നമ്പറില്ലാതെ ലഭിച്ചതായി അറിയുന്നത്. രണ്ട് ലക്ഷത്തി നാൽപതിനായിരം ടിക്കറ്റുകളാണ് ആറ്റിങ്ങൽ ഒാഫിസിൽനിന്ന് വിതരണം ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ടിക്കറ്റ് തിരികെ എത്തിച്ചിരുെന്നങ്കിൽ പകരം നൽകാനാകുമായിരുെന്നന്ന് വകുപ്പ് അധികൃതർ അറിയിച്ചു. നമ്പറില്ലാതെ അലക്ഷ്യമായി ടിക്കറ്റുകൾ വിതരണത്തിനെത്തിച്ചതിനെതിരെ വ്യാപക ആക്ഷേപം ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.