'മാധ്യമം' വിദ്യാഭ്യാസ സെമിനാർ

തിരുവനന്തപുരം: മുസ്ലിം അസോസിയേഷൻ എൻജിനീയറിങ് കോളജും 'മാധ്യമ'വും സംയുക്തമായി വെഞ്ഞാറമൂട് കാമ്പസിൽ വിദ്യാഭ്യാസ സെമിനാർ നടത്തി. അമർ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. പി. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലുണ്ടാകുന്ന പ്രതിസന്ധികളും ആശങ്കകളും നേരിടുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കാൻ സഹായിക്കുന്ന സന്ദേശമടങ്ങിയ മാജിക്ക് സോഫ്റ്റ് സ്കിൽ ട്രെയിനർ ഹാരിസ് താഹ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ഡി.പി. ബാലചന്ദ്രൻ അധ്യക്ഷതവഹിച്ചു. കോളജ് ഡിപ്പാർട്ട്മ​െൻറ് മേധാവികളായ പ്രഫ. ഷമീർ, കെ. മുഹമ്മദ്, പ്രഫ. പ്രേമലക്ഷ്മി കെ. നായർ, പ്രഫ. എ.യു. അശ്വതി, പ്രഫ. എസ്.എൽ. രാജി, പ്രഫ. സെയ്ന, പ്രഫ. ടി. അർഷാദ്, 'മാധ്യമം' സർക്കുലേഷൻ മാനേജർ ഷിഹാബ്, എ.സി.ഒ നസിമുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.