കടന്നൽകൂട് ഭീഷണിയാകുന്നു

ഓയൂർ: പൂയപ്പള്ളി കിഴക്ക് ജനവാസമേഖലയിൽ . ബ്ലസ​െൻറ വീടിനോട് ചേർന്ന് നിൽക്കുന്ന സമീപവാസിയായ ശ്രീധര​െൻറ പ്ലാവിലാണ് കടന്നൽ കൂട്കൂട്ടിയിരിക്കുന്നത്. അമ്പതടിയോളം ഉയരമുള്ള പ്ലാവി​െൻറ മധ്യഭാഗത്തായി ചെറുചില്ലകളിലും തായ്തടികളിലുമായിട്ടാണ് കൂട്. കാറ്റടിക്കുന്നതോടെ കടന്നലുകൾ കൂട്ടത്തോടെ പുറത്തേക്ക് വരികയാണ്. കൂടിന് നാലടിയോളം വ്യാസംവരും. അമ്പതിൽപരം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. സമീപത്തുകൂടിയുള്ള പഞ്ചായത്ത് റോഡുവഴി സ്കൂൾ കുട്ടികളടക്കം നൂറ് കണക്കിന് ആളുകളാണ് കാൽനടയായും വാഹനങ്ങളിലും യാത്ര ചെയ്യുന്നത്. കടന്നലിനെ നശിപ്പിപ്പിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് പൂയപ്പള്ളി പഞ്ചായത്ത് അധികൃതർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അംഗപരിമിതർക്കുള്ള മെഡിക്കൽ ക്യാമ്പ് ഓയൂർ: കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തി​െൻറയും നെടുമൺകാവ് സാമൂഹികാരോഗ്യകേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തിൽ 2017-18 സാമ്പത്തികവർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലെ അംഗപരിമിതർക്കായി 11ന് രാവിലെ 9.30 മുതൽ 1.30 വരെ കോഴിക്കോട് എൻ.ജെ.പി.എം.എൽ.പി.എസിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കണ്ണട, ശ്രവണസഹായി, മുച്ചക്രവാഹനങ്ങൾ എന്നിവ നൽകുന്നതിന് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനാണ് ക്യാമ്പ്. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശശികുമാർ അധ്യക്ഷത വഹിക്കും. ക്യാമ്പിൽ അംഗപരിമിതരെ പരിശോധിക്കുന്നതിന് ഡോക്ടറുടെ വിദഗ്ധസംഘം ഉണ്ടാകും. ഡോക്ടർമാർ തയാറാക്കുന്ന രജിസ്റ്ററിൽ പെടുന്നവരെ മാത്രമേ പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.