സോളാർ കമീഷന്‍ സി.പി.എം അനുകൂല സംഘടനയെ ആശ്രയിച്ചതി​െൻറ കാരണം വ്യക്​തമാക്കണം ^മുരളീധരൻ

സോളാർ കമീഷന്‍ സി.പി.എം അനുകൂല സംഘടനയെ ആശ്രയിച്ചതി​െൻറ കാരണം വ്യക്തമാക്കണം -മുരളീധരൻ തിരുവനന്തപുരം: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സി.പി.എം അനുകൂല സംഘടനയായ ലോയേഴ്‌സ് യൂനിയ​െൻറ സഹായത്തോടെയാണ് തയാറാക്കിയതെന്ന് കെ. മുരളീധരൻ എം.എൽ.എ. റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ യൂനിയ​െൻറ സഹായം ഉണ്ടായിട്ടുണ്ടെന്ന് കമീഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെടുത്തിയ കമീഷന്‍ എന്തിനാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയുള്ള സംഘടനയെ ആശ്രയിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോളാര്‍ റിപ്പോർട്ട് യു.ഡി.എഫിനെ കരിവാരിത്തേക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. റിപ്പോര്‍ട്ടില്‍ പ്രത്യേകിച്ച് ഒരു പുതുമയുമില്ല. റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണ്. സര്‍ക്കാറിന് വലിയ ചെലവുണ്ടായെന്നാണ് കമീഷ​െൻറ കണ്ടെത്തല്‍. വലിയ ചെലവ് വന്നത് കമീഷനെ തീറ്റിപ്പോറ്റാന്‍ മാത്രമാണ്. റിപ്പോര്‍ട്ടിനെപ്പറ്റി സുധീരന്‍ പറഞ്ഞതിന് ഇല്ലാത്ത വ്യാഖ്യാനം ആരും നല്‍കേണ്ടതില്ല. രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തിയെന്ന വാദം പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമത്തി​െൻറ ഭാഗമായാണെന്നും മുരളീധരന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.