ഉദ്യോഗതലത്തിൽ അഴിമതി വർധിക്കുന്നതായി എം.എൽ.എയുടെ പരാതി

നാഗർകോവിൽ: പൊതുജനക്ഷേമത്തിനായി എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കുന്ന തുകയിൽനിന്ന് ബന്ധപ്പെട്ട അധികൃതർ കൈക്കൂലിയായി 22 ശതമാനം വരെ ആവശ്യപ്പെടുന്നതായി പത്മനാഭപുരം എം.എൽ.എ മനോ തങ്കരാജ് കലക്ടർക്ക് പരാതി നൽകി. ഒരു പണിക്കായി മാറ്റി വെക്കുന്ന തുകയിൽ ഡെപ്യൂട്ടി ഡയറക്ടർ മുതൽ താഴെ തട്ടിലുള്ള ജീവനക്കാർക്കു വരെ ഓരോ ശതമാനമാണ് നിരക്ക് നിശ്ചയിച്ചിട്ടുളളത്. കമീഷൻ നൽകിയില്ലെങ്കിൽ കോൺട്രാക്ടർക്ക് ബിൽ മാറാൻ കഴിയില്ല. എം.എൽ.എ ഫണ്ടിൽ മാത്രമല്ല എല്ലാ വിഭാഗ പണികളിലും 22 ശതമാനം കമീഷൻ നിലനിൽക്കുന്നു. നേരത്തേ ഇതിനെക്കുറിച്ച് കലക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പരാതി ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായില്ല. കമീഷൻ കാരണം പൂർത്തിയാകുന്ന പണികൾ ആറുമാസംകൊണ്ട് കേടാകുന്ന സ്ഥിതിയാണുള്ളത്. ഇതിനെക്കുറിച്ച് പ്രതികരിച്ച കലക്ടർ സജ്ജൻസിങ് ആർ. ചവാൻ എം.എൽ.എയുടെ പരാതിയെക്കുറച്ച് അന്വേഷിക്കാൻ ഉത്തരവിട്ടതായി അറിയിച്ചു. തേരൂർ ഇരട്ടക്കൊലപാതകം: അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് മക്കൾ നാഗർകോവിൽ: വനം വകുപ്പ് ജീവനക്കാരനെയും ഭാര്യയെയും വെടിെവച്ച് കൊലപ്പെടുത്തിയ കേസിൽ ആറു വർഷം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാത്തതിലും കുറ്റപത്രം സമർപ്പിക്കാത്തതിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മരിച്ചവരുടെ മക്കളായ മുത്തുകുമാർ, അനുഷ എന്നിവർ കന്യാകുമാരി ജില്ല കലക്ടർക്ക് പരാതി നൽകി. 2013 നവംബർ 10 നായിനായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹ വീട്ടിൽ പോയി ബൈക്കിൽ മടങ്ങുകയായിരുന്ന വനം വകുപ്പ് ജീവനക്കാരൻ ആറുമുഖത്തെയും ഭാര്യ യോഗീശ്വരിയെയും ശുചീന്ദ്രത്തിനു സമീപം തേരൂരിൽ െവച്ച് അജ്ഞാതർ വെടിെവച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവത്തിനു പിന്നിൽ വസ്തുതർക്കമാണെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. പിന്നീട് ഓരോ സമയത്തും ഓരോ കാര്യമാണ് പറയുന്നതെന്ന് മുത്തുകുമാർ ആരോപിച്ചു. സർവിസിൽനിന്ന് മരിച്ച പിതാവി​െൻറ ജോലി തനിക്കോ സഹോദരിക്കോ ഇതുവരെ നൽകാതെ അധികൃതർ ഒഴിഞ്ഞുമാറുകയാണ്. ഇതി​െൻറ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.