ബാലരാമപുരം പ്രാഥമികാരോഗ്യകേന്ദ്രം സാമൂഹികാരോഗ്യകേന്ദ്രമായി ഉയർത്തണം

ബാലരാമപുരം: കൂടുതൽ രോഗികൾ ചികിത്സ തേടിയെത്തുന്ന ബാലരാമപുരം പ്രാഥമികാരോഗ്യകേന്ദ്രം സാമൂഹികാരോഗ്യകേന്ദ്രമായി ഉയർത്തണമെന്ന് സി.പി.എം ബാലരാമപുരം നോർത്ത് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തേമ്പാമുട്ടത്ത് റെയിൽവേ മേൽപ്പാലം നിർമിക്കുക, വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ 110 കെ.വി സബ്സ്റ്റേഷൻ 220 കെ.വി സബ്സ്റ്റേഷനാക്കി ഉയർത്തുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി. പ്രതിനിധി സമ്മേളനം ജില്ല കമ്മിറ്റി അംഗം പി. ബിജു ഉദ്ഘാടനം ചെയ്തു. ഡി. സുരേഷ് കുമാർ, ബാലരാമപുരം കൃഷ്ണൻകുട്ടി, ആർ.എസ്. വസന്തകുമാരി, ആർ.എസ്. വൈശാഖ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. എസ്. രജിത്കുമാർ സെക്രട്ടറിയായി പതിനഞ്ചംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. കല്ലമ്പലത്തുനിന്ന് ചുവപ്പുസേന മാർച്ചും പ്രകടനവും നടന്നു. പൊതുസമ്മേളനം സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. എസ്. രജിത്കുമാർ അധ്യക്ഷതവഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ തിരുവല്ലം ശിവരാജൻ, വെങ്ങാനൂർ പി. ഭാസ്കരൻ, സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, കല്ലിയൂർ ശ്രീധരൻ, സുരേഷ്കുമാർ, എ. പ്രതാപചന്ദ്രൻ എന്നിവർ സംസാരിച്ചു. എം.എച്ച്. സാദിക്കലി സ്വാഗതം പറഞ്ഞു. ചിത്രം- ബാലരാമപുരം ജങ്ഷനിൽ പൊതുസമ്മേളനം സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.