വീടിനുമുന്നിൽ ആസിഡ് വെള്ളം; പുറത്തിറങ്ങാനാവാതെ വീട്ടുകാർ

പൊന്മന: വീടിനു മുന്നിൽ മാലിന്യം നിറഞ്ഞ ആസിഡ് വെള്ളംകയറി വീട്ടുകാർക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ. പൊന്മന ഓലം തുരുത്ത് തോട്ടിൻകര ബീനയുടെ വീടിനു മുന്നിലാണ് ഇത്തരത്തിൽ വെള്ളം കയറിയത്. വെള്ളം വെയിലത്ത് വറ്റിയപ്പോൾ വെള്ളനിറത്തിലുള്ള മാലിന്യമാണ് വീട്ടമുറ്റം നിറയെ. ഇതിൽ ചവിട്ടിയാൽ കാൽചൊറിഞ്ഞ് പൊട്ടുന്ന അവസ്ഥയാെണന്ന് വീട്ടുകാർ പറയുന്നു. വീടിനു സമീപത്തുകൂടി പോകുന്ന ഓടയിൽനിന്നാണ് വെള്ളം കരകവിഞ്ഞ് വീട്ടുമുറ്റത്തേക്ക് വ്യാപിച്ചത്. കാറ്റടിക്കുേമ്പാൾ മുറ്റത്ത് കിടക്കുന്ന പൊടിയടിച്ച് ശ്വാസം മുട്ടലും ഉണ്ടാകുന്നതായി വീട്ടുകാർ പറയുന്നു. സംഭവത്തെ പറ്റി വാർഡ് അംഗത്തോട് വീട്ടുകാർ പരാതി പറഞ്ഞു. കെ.എം.എം.എൽ കമ്പനി അധികൃതർക്ക് പരാതി നൽകാനും തീരുമാനിച്ചിരിക്കുകയാണിവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.