മുഖ്യമന്ത്രി നിയമസഭയെ ഒത്തുതീര്‍പ്പ് കേന്ദ്രമാക്കി ^യുവമോർച്ച

മുഖ്യമന്ത്രി നിയമസഭയെ ഒത്തുതീര്‍പ്പ് കേന്ദ്രമാക്കി -യുവമോർച്ച തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കുന്നതിനുപകരം റിപ്പോര്‍ട്ട് അവതരിപ്പിച്ച മുഖ്യമന്ത്രി നിയമസഭയെ ഒത്തുതീര്‍പ്പ് കേന്ദ്രമാക്കി പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻറ് കെ.പി. പ്രകാശ് ബാബു. ഒരുമാസം മുമ്പ് ആരോപണവിധേയരായവരുടെ പേരെടുത്ത് പറഞ്ഞ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ നടപടി ഒന്നും ഉണ്ടായിട്ടില്ല. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ യുവമോര്‍ച്ചയുടെ മാര്‍ച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്നും പ്രകാശ് ബാബു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.