ഇന്ത്യ^ബംഗ്ലാദേശ്​ ബന്ധത്തിൽ പുതിയ അധ്യായം; കൊൽക്കത്ത^ഖുൽന ട്രെയിൻ ഒാട്ടം തുടങ്ങി

ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ പുതിയ അധ്യായം; കൊൽക്കത്ത-ഖുൽന ട്രെയിൻ ഒാട്ടം തുടങ്ങി കൊൽക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ നാഴികക്കല്ലായി കൊൽക്കത്തയിൽനിന്ന് ബംഗ്ലാദേശിലെ തെക്കുപടിഞ്ഞാറൻ വ്യവസായനഗരമായ ഖുൽനയിലേക്കുള്ള ട്രെയിൻ സർവിസ് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവർ വിഡിയോ കോൺഫറൻസിലൂടെയാണ് ട്രെയിൻ ഫ്ലാഗ് ഒാഫ് ചെയ്തത്. പൂർണമായി എയർകണ്ടീഷൻചെയ്ത 'ബന്ദൻ എക്സ്പ്രസ്' ട്രെയിൻ എല്ലാ വ്യാഴാഴ്ചയും കൊൽക്കത്തയിൽനിന്ന് പുറപ്പെടും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ട്രെയിൻ സർവിസ് സഹായകമാവുമെന്ന് മോദി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ബംഗ്ലാദേശിലെ മേഘ്ന, ടൈറ്റസ് നദികൾക്കു മുകളിൽ നിർമിച്ച രണ്ടു റെയിൽപാലങ്ങളുടെ ഉദ്ഘാടനവും നേതാക്കൾ നിർവഹിച്ചു. ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ കഴിയുന്ന ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് ബന്ദൻ എക്സ്പ്രെസന്ന് ശൈഖ് ഹസീന പറഞ്ഞു. ട്രെയിൻ സർവിസി​െൻറ ഭാഗമായി കൊൽക്കത്ത സ്റ്റേഷനിൽ എമിേഗ്രഷൻ, കസ്റ്റംസ് സൗകര്യങ്ങൾ ഏർപ്പെടുത്തി. പുതിയ ട്രെയിൻ സർവിസ് യാത്രക്കാർക്ക് മൂന്നു മണിക്കൂർ ലാഭിക്കാനാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.