മധ്യവയസ്‌കക്ക്​ വധഭീഷണി; പ്രതി പിടിയില്‍

പാറശ്ശാല: കുറഞ്ഞ വിലക്ക് ഭൂമി വില്‍ക്കാത്തതിനെ തുടര്‍ന്ന് മധ്യവയസ്‌കയെ മര്‍ദിക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയിൽ. പാറശ്ശാല ഇഞ്ചിവിളക്ക് സമീപം രാജ്കുമാറിനെയാണ് പാറശ്ശാല എസ്.ഐ വിനീഷി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. ഇപ്പോള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരിയായ ഒറ്റാമരം വരിക്കപ്ലാമൂട്ടുക്കട വീട്ടില്‍ ഗിരിജയുടെ ഉടമസ്ഥതയിലുള്ള ഒമ്പതര സ​െൻറ് ഭൂമി സ​െൻറിന് മൂന്നര ലക്ഷം രൂപ വിലയില്‍ നല്‍കണമെന്നാവശ്യപ്പെട്ട് രാജ്കുമാര്‍ ഇവരെ സമീപിച്ചിരുന്നു. എന്നാല്‍, എട്ടര ലക്ഷത്തോളം വിലയുള്ള ഭൂമി കുറഞ്ഞ വിലക്ക് നല്‍കാന്‍ ഇവര്‍ തയാറായില്ല. തുടര്‍ന്ന്, ശകുന്തളയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. രണ്ട് ദിവസംമുമ്പ് വസ്തുവാങ്ങാനെത്തിയ മറ്റൊരാള്‍ക്ക് ഭൂമി കാണിച്ച് കൊടുക്കുന്നതിനിടെ രാജ്കുമാര്‍ സ്ഥലത്തെത്തുകയും ശകുന്തളയെ മര്‍ദിക്കുകയും കത്തികാട്ടി വധഭീഷണി മുഴക്കുകയും ചെയ്തു. തുടര്‍ന്ന്, ശകുന്തള പാറശ്ശാല പൊലീസില്‍ പരാതി നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.