വഴയിലയിൽ യുവാവിനെ മൂന്നംഗസംഘം വെട്ടിപ്പരിക്കേൽപിച്ചു; ഒരാൾ അറസ്​റ്റിൽ

പേരൂർക്കട: യുവാവിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം വെട്ടിപ്പരിക്കേൽപിച്ചു. ഒരാൾ അറസ്റ്റിൽ. പേരൂർക്കട കുടപ്പനക്കുന്ന് ഇരപ്പുകുഴി സ്വദേശി വിനോദ് വർമയെയാണ് (35) വ്യാഴാഴ്ച രാത്രി 10ന് മൂന്നംഗസംഘം വെട്ടിയത്. വിനോദി​െൻറ നിലവിളിക്കേട് പരിസരവാസികളെത്തിയോടെ ആക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. എന്നാൽ, വിനോദിനെ ആക്രമിച്ച ശേഷം ആക്രമികൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റാകാൻ ശ്രമിച്ചെങ്കിലും പൊലീസ് എത്തിയതോടെ രക്ഷപ്പെട്ടു. വിനോദി‍​െൻറ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ശ്രീകാര്യം സ്വദേശി ആശിഷിനെ (20) പൊലീസ് വീട്ടിൽനിന്ന് രാത്രിയോടെ അറസ്റ്റ് ചെയ്തു. ഇയാളെ രാത്രി വൈകിയും ചോദ്യം ചെയ്തുവരുകയാണ്. മുഴുവൻ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.