നോട്ട്​ നിരോധനം വീണ്ടുവിചാരമില്ലാത്ത നടപടി ^മുഖ്യമ​ന്ത്രി

നോട്ട് നിരോധനം വീണ്ടുവിചാരമില്ലാത്ത നടപടി -മുഖ്യമന്ത്രി തിരുവനന്തപുരം: ഒരു വീണ്ടുവിചാരവും വകതിരിവുമില്ലാത്ത നടപടിയായിരുന്നു നോട്ട് നിരോധനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണമേഖലയെ സ്തംഭിപ്പിച്ചതിലൂടെ കേരളത്തെ തകർക്കാനാണ് ശ്രമിച്ചത്. പക്ഷേ സംസ്ഥാനം നല്ല രീതിയിൽ ഇത്തരം നീക്കങ്ങളെ അതിജീവിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. നോട്ട് നിരോധനത്തി​െൻറ ഒന്നാം വാർഷികേത്താടനുബന്ധിച്ച് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിൽ റിസർവ് ബാങ്കിന് മുന്നിൽ നടത്തിയ പ്രതിഷേധദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ അസ്ഥിരമാക്കാനുള്ള കേന്ദ്രനീക്കം എല്ലാവരുടെയും മനസ്സിലുണ്ട്. ജനങ്ങളുടെ വിശ്വാസമാർജിച്ചതിനാലാണ് സഹകരണമേഖലക്ക് ഇൗ പ്രതിസന്ധികളെ അതിജീവിക്കാനായത്. നോട്ട് നിരോധനത്തി​െൻറ കെടുതികളിൽനിന്ന് രാജ്യം കരകയറുന്നതിനിടെയാണ് വലിയ സംഭവമെന്ന പ്രഖ്യാപനത്തോടെ ജി.എസ്.ടി അടിച്ചേൽപിച്ചത്. ഇതാകെട്ട കൂടുതൽ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. േനാട്ട് നിരോധനം സാമ്പത്തിക വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഏത് സർക്കാറായാലും ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് ബോധോദയത്തി​െൻറ അടിസ്ഥാനത്തിലല്ല, മറിച്ച് പഠനത്തി​െൻറയും പരിശോധനയുടെയും പിൻബലത്തിലാകണം. കേന്ദ്ര മന്ത്രിസഭയെ പോലും ഇരുട്ടിൽ നിർത്തിയായിരുന്നു തീരുമാനം. 50 ദിവസത്തിനുശേഷം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തന്നെ തൂക്കിലേറ്റൂവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ, 365 ദിവസം കഴിഞ്ഞിട്ടും ഒരു മാറ്റവുമുണ്ടായില്ല. വൻകിടക്കാരുടെ ൈകയിലെ കള്ളപ്പണം പിടികൂടാനെന്ന പേരിൽ സാധാരണക്കാരെയാണ് പെരുവഴിയിലിറക്കി ബുദ്ധിമുട്ടിച്ചത്. കുത്തകകളുടെ കള്ളപ്പണമെല്ലാം വിദേശത്താണ് സൂക്ഷിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് കൈവശമുള്ള രേഖകൾ പോലും പരസ്യമാക്കാൻ ധൈര്യപ്പെടാത്ത സർക്കാറാണ് കള്ളപ്പണവേട്ടക്കെന്ന പേരിൽ നോട്ടുകൾ അസാധുവാക്കിയത്. ഇത്തരം വകതിരിവില്ലാത്ത നടപടികളുടെ ഉത്തരവാദിത്തത്തിൽനിന്ന് നരേന്ദ്രമോദിക്കും ബി.ജെ.പിക്കും ഒഴിഞ്ഞുമാറാനാവില്ല. ഇപ്പോൾ പുറത്തുവന്ന പറുദീസ രേഖകൾ പ്രകരം കേന്ദ്രമന്ത്രി തന്നെ കള്ളപ്പണ സൂക്ഷിപ്പുകാരനായി മാറിയത് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമായിരുന്നു നോട്ട് നിരോധനമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാേജന്ദ്രൻ പറഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എം. വിജയകുമാർ, മേയർ വി.കെ. പ്രശാന്ത്, ആനാവൂർ നാഗപ്പൻ, എം. വിജയകുമാർ, ഡോ. നീലലോഹിതദാസ്, ജി.ആർ. അനിൽ, വി. ശിവൻകുട്ടി, കോലിയക്കോട് കൃഷ്ണൻ നായർ, പാളയം രാജൻ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.