പുതുച്ചേരി രജിസ്​ട്രേഷൻ: നികുതി വെട്ടിച്ച്​ വിലസുന്നത്​ 2,100 ആഡംബര വാഹനങ്ങൾ

തിരുവനന്തപുരം: പുതുച്ചേരി രജിസ്േട്രഷനിലൂടെ നികുതി വെട്ടിപ്പുനടത്തി കേരളത്തിൽ വിലസുന്നത് വി.െഎ.പികളുടേതടക്കം 2,100 വാഹനങ്ങളെന്ന് മോേട്ടാർവാഹന വകുപ്പി​െൻറ കണ്ടെത്തൽ. വ്യാജരേഖ ഹാജരാക്കി നികുതി തട്ടിപ്പ് നടത്തിയതിനും വാഹനരജിസ്ട്രേഷൻ സ്വന്തമാക്കിയതിനും ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനമായി. മോേട്ടാർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പുതുച്ചേരിയിലെത്തി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായത്. ബുധനാഴ്ച പരിശോധനകൾ പൂർത്തിയാക്കിയ സംഘം വ്യാഴാഴ്ച മടങ്ങും. നികുതി തട്ടിപ്പ് നടത്തുന്ന വാഹന ഉടമകളെ നിയമപരമായി കുടുക്കാൻ വാഹനം രജിസ്റ്റർ ചെയ്ത മേൽവിലാസത്തിലേക്ക് രജിസ്ട്രേഡായി കത്തയക്കാനാണ് മോേട്ടാർ വാഹനവകുപ്പി​െൻറ തീരുമാനം. വ്യാജവിലാസമായതിനാൽ ഇൗ കത്തുകൾ മടങ്ങിവരും. ഇത് നിയമപരമായ തെളിവായി പരിഗണിച്ച് നടപടി തുടങ്ങും. ആദ്യഘട്ടത്തിൽ 40 വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ ശേഖരിച്ചാണ് സംഘം പരിശോധന തുടങ്ങിയത്. ഇതിൽ 40 പേരും നൽകിയ വിവരങ്ങൾ വ്യാജമാണെന്നും ഇൗ വിലാസങ്ങളിൽ പുതുച്ചേരിയിൽ ആരും താമസക്കാരില്ലെന്നും കണ്ടെത്തിയിരുന്നു. തുടർന്നാണ് മറ്റ് 'പുതുച്ചേരി രജിസ്ട്രേഷനു'കളുടെ നിജസ്ഥിതിയിലേക്ക് പരിശോധന നീണ്ടത്. രാഷ്ട്രീയക്കാരും വ്യവസായ- സിനിമമേഖലയിലെ പ്രമുഖരുമാണ് നികുതിവെട്ടിപ്പുകാരിൽ നല്ലൊരു ശതമാനവും. ഡീലർമാർ വഴിയാണ് അധികവും വ്യാജ രജിസ്ട്രേഷൻ നടക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. വാടകക്ക് വീടെടുത്തും ഇൻഷുറൻസ് പോളിസി എടുത്തും വരെ വിവരം നൽകി രജിസ്ട്രേഷൻ തരപ്പെടുത്തിയവരുണ്ട്. എറണാകുളത്തുമാത്രം അറുന്നൂറോളം ഇത്തരം വാഹനങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. മൊത്തം വാഹനവിലയുടെ 20 ശതമാനമാണ് കേരളത്തിൽ നികുതി. എന്നാൽ, ഒരു കോടി രൂപ വിലവരുന്ന വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്താൽ നികുതി ചെലവാകുന്ന 20 ലക്ഷത്തി​െൻറ സ്ഥാനത്ത് ഒരു ലക്ഷം രൂപകൊണ്ട് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്യാം. കേരളത്തിൽനിന്ന് പുതുച്ചേരിയിലേക്ക് 'കുടിയേറിയ' വാഹനങ്ങളിൽ നല്ലൊരു ശതമാനവും 50 ലക്ഷം രൂപക്ക് മുകളിൽ വിലവരുന്നവയാണ്. നിയമപരമായ രജിസ്ട്രേഷനുകൾ നടത്തരുതെന്ന് ആവശ്യപ്പെട്ട് നേരത്തേ മോേട്ടാർ വാഹനവകുപ്പ് പുതുച്ചേരി സർക്കാറിന് കത്തയച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.