പിണറായിക്ക്​ അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ല ^കുമ്മനം

പിണറായിക്ക് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ല -കുമ്മനം തിരുവനന്തപുരം: തോമസ് ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള ബന്ധത്തി‍​െൻറ തീവ്രത അറിഞ്ഞിരുന്നെങ്കിൽ 'മന്ത്രിക്ക് പ്രത്യേക പരിഗണനയോ' എന്ന് ഹൈകോടതിക്ക് ചോദിക്കേണ്ടിവരില്ലായിരുന്നെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തോമസ് ചാണ്ടിയുടെ പണക്കിലുക്കത്തിന് മുന്നിൽ ആദർശത്തിനോ പാർട്ടി നയത്തിനോ പോലും സ്ഥാനമില്ലെന്ന് പിണറായി വിജയൻ ഇതിനകംതന്നെ തെളിയിച്ചിട്ടുണ്ട്. അത് കേരളീയർക്ക് മനസ്സിലായിട്ടുമുണ്ട്. പാവപ്പെട്ടവന് വേണ്ടിയല്ല ഭരണം എന്ന് ചുരുങ്ങിയകാലം കൊണ്ട് തന്നെ പിണറായി വിജയനും സി.പി.എമ്മും തെളിയിച്ചു. അതുകൊണ്ടാണ് തോമസ് ചാണ്ടി രാജിവെക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്. തോമസ് ചാണ്ടിയെ ചുമന്നതോടെ പിണറായി വിജയൻ സർക്കാറി‍​െൻറ വികൃതമുഖമാണ് വെളിവായത്. ഇനി ഒരുനിമിഷംപോലും അധികാരത്തിൽ തുടരാൻ പിണറായി വിജയന് ധാർമിക അവകാശമില്ല. മാത്തൂര്‍ ദേവസ്വം ഭൂമി ൈകയേറി മന്ത്രി തോമസ് ചാണ്ടിയും ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ൈകയടക്കി സര്‍ക്കാറും തൊക്കിലങ്ങാടി ഗുരുമന്ദിരം തകര്‍ത്ത് സി.പി.എമ്മും വിശ്വാസിസമൂഹത്തിന് നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.