ശതാബ്​ദി ആഘോഷവും പൂർവ വിദ്യാർഥി സംഗമവും

വെള്ളറട: മലയോര മേഖലയിൽ ശതാബ്ദി തികയുന്ന വെള്ളറട ഗവ. യു.പി സ്കൂളി​െൻറ ആഘോഷവും പൂർവ വിദ്യാർഥി സംഗമവും വ്യാഴാഴ്ച നടക്കും. സ്കൂളിന് മുന്നിലെ 100 വർഷം പ്രായമുള്ള വൃക്ഷ മുത്തശ്ശിയായ പുളിമരത്തെയും ആദരിക്കും. പൂർവ വിദ്യാർഥി സംഗമത്തിന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ എ.ടി. ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുജാതകുമാരി, പഞ്ചായത്ത് പ്രസിഡൻറ് എം. ശോഭകുമാരി തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പൂർവ വിദ്യാർഥികൾ 'ചിലന്തിവല' നാടകം അവതരിപ്പിക്കും. കാപ്ഷൻ ശതാബ്ദി ആഘോഷിക്കുന്ന വെള്ളറട ഗവ. യു.പി സ്കൂൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.