ഹാദിയയുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം -^ബിന്ദുകൃഷ്ണ

ഹാദിയയുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം --ബിന്ദുകൃഷ്ണ കൊല്ലം: വിശ്വാസസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയുടെ ജീവൻ സംരക്ഷിക്കേണ്ടത് കേരള സർക്കാറി​െൻറ ബാധ്യതയാെണന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. ഹാദിയയുടെ ജീവൻ രക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടെപടണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി ഐ.ഒ എന്നിവർ സംയുക്തമായി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഭരണഘടന നൽകുന്ന അവകാശങ്ങൾ പൗരന്മാർക്ക് ഉറപ്പുവരുത്തേണ്ട ബാധ്യത സർക്കാറിനാണെന്ന് ആർ.എസ്.പി ജില്ല സെക്രട്ടറി ഫിലിപ് കെ. തോമസ് പറഞ്ഞു. ഹാദിയയുടെ വ്യക്തിപരമായ അവകാശങ്ങൾ നിഷേധിക്കുന്ന തടവ് സർക്കാർ ഇടപെട്ട് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹുസൈൻ വടുതല പറഞ്ഞു. ഹാദിയയുടെ ജീവൻ സംരക്ഷിക്കാൻ മെഡിക്കൽ ടീമിനെ അയക്കുകയും ആശയവിനിമയം സാധ്യമാക്കുകയും സന്ദർശനാനുമതി ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ടി.എ. ബിനാസ് ആവശ്യപ്പെട്ടു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ഇ.കെ. സുജാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം അനീഷ് യൂസുഫ്, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് അദ്യാസിർ, ജി.ഐ.ഒ ജില്ല പ്രസിഡൻറ് ആയിശ ഹുമയൂൺ കബീർ, സോളിഡാരിറ്റി ജില്ല സെക്രട്ടറി തൻസീർ ലത്തീഫ്, ജനറൽ സെക്രട്ടറി സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.