കഴിവൂർ ഭഗവതി ക്ഷേത്രത്തിൽ അക്രമം; നാലു പേർക്കെതിരെ കേസ്

കാഞ്ഞിരംകുളം: കഴിവൂർ ഭഗവതി ക്ഷേത്രത്തിൽ അക്രമം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കഴിവൂർ കെ.ജി ഭവനിൽ സുനിൽകുമാർ, കണ്ടാലറിയാവുന്ന മറ്റു മൂന്നു പേർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവർ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ക്ഷേത്രത്തിലെ കെടാവിളക്ക്, ഗണപതി ഹോമപ്പുര, ക്ലോക്ക്, ബൾബുകൾ എന്നിവ തകർത്തുവെന്നാണ് കേസ്. ഏതാണ്ട് 70,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ക്ഷേത്ര ഭരണസമിതിയും ക്ഷേത്രത്തിനു സമീപം താമസിക്കുന്നവരും തമ്മിൽ വസ്തു തർക്കം നിലനിൽക്കുന്നതായും ഇതി​െൻറ ചുവടുപിടിച്ചാണ് അക്രമമെന്ന് കരതുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കാഞ്ഞിരംകുളം എസ്.ഐ എസ്. സുരേഷ് കുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.