പുതുശ്ശേരി കൈത്തറിയിൽ നെയ്ത്ത്​ പരിശീലനം നൽകി

ഓയൂർ: കരിങ്ങന്നൂർ പുതുശ്ശേരി കൈത്തറി സഹകരണ സംഘത്തി​െൻറ നേതൃത്വത്തിൽ നെയ്ത്ത് പരിശീലനം നൽകി. സർട്ടിഫിക്കറ്റ് വിതരണവും പൊതുസമ്മേളനവും മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് എസ്. അമൃത് അധ്യക്ഷത വഹിച്ചു. കൈത്തറി ആൻഡ് ടെക്സ്റ്റയിൽസ് ഡയറക്ടർ കെ. സുധീർ മുഖ്യപ്രഭാഷണം നടത്തി. ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ ഹെലൻ ജെറോം ഉപഹാര സമർപ്പണം നിർവഹിച്ചു. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. നിർമല, ജില്ല പഞ്ചായത്ത് അംഗം ടി. ഗിരിജകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. നൗഷാദ്, ബ്ലോക്ക് അംഗം എസ്.എസ്. ശരത്, ഗ്രാമപഞ്ചായത്ത് അംഗം സിമി മനോജ്, ഹാൻഡ്ലൂം ഇൻസ്പെക്ടർ, പി.എ. അൻസാർ, എം.പി. സുകുമാരൻ, എസ്. സദാശിവൻ, ആർ. ജീനസ, ബി. ശ്യാമള, െട്രയിനിങ് ഇൻസ്ട്രക്ടർ പി. പവിത്രൻ, ജി. ഗോപാലകൃഷ്ണൻ ആചാരി എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി 17 അംഗങ്ങൾ വിജയകരമായി പരിശീലനം പൂർത്തിയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.