സ്വദേശി ശാസ്​ത്ര സമ്മേളനം കൊല്ലം അമൃത സർവകലാശാല കാമ്പസിൽ ഇന്ന് മുതൽ

കൊല്ലം: സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംഘടിപ്പിക്കുന്ന 27ാമത് സ്വദേശി ശാസ്ത്ര സമ്മേളനം ഈ മാസം ഏഴ് മുതൽ ഒമ്പതുവരെ കൊല്ലം അമൃത സർവകലാശാലയിൽ നടക്കും. ശാസ്ത്രവും സാങ്കേതികതയും സമൂഹ പുരോഗതിക്ക് എന്നതാണ് സമ്മേളന വിഷയം. ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലെ നൂതനവിദ്യകൾ സമൂഹനന്മക്ക് ഏതൊക്കെ തരത്തിൽ പ്രയോജനപ്പെടുത്താം എന്നതിലാണ് ഇത്തവണ സ്വദേശി ശാസ്ത്ര സമ്മേളനം ഉൗന്നൽ നൽകുന്നത്. ഡോ. സി.വി. രാമ​െൻറ ജന്മദിനത്തോടനുബന്ധിച്ചാണ് എല്ലാ വർഷവും സ്വദേശി ശാസ്ത്ര സമ്മേളനം സംഘടിപ്പിക്കുന്നത്. കൊച്ചി സർവകലാശാല ഇൻറർനാഷനൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് മുൻമേധാവിയും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. സി.പി. ഗിരിജാവല്ലഭൻ സി.വി. രാമൻ അനുസ്മരണ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ മലയാളത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ കഴിയും. 10 സംസ്ഥാനങ്ങളിലെ 180 ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള 303 പ്രബന്ധങ്ങൾ അവതരിപ്പിക്കും. കൂടാതെ, മുഖ്യവിഷയങ്ങളിലുള്ള പ്രഭാഷണങ്ങളും പാനൽ ചർച്ചയുമുണ്ടാകും. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ മികച്ച സംഭാവനകൾ മുൻനിർത്തി മലയാളി ശാസ്ത്രജ്ഞന് സമ്മാനിക്കുന്ന സ്വദേശി ശാസ്ത്ര പുരസ്കാരത്തിന് പുണെയിലെ ഇൻറർ യൂനിവേഴ്സിറ്റി സ​െൻറർ ഫോർ അസ്േട്രാണമി ആൻഡ് അസ്േട്രാഫിസിക്സിലെ ഡോ. താണുപത്മനാഭനെ തെരഞ്ഞെടുത്തു. 40 വയസ്സിൽ താഴെയുള്ളവരിലെ ഏറ്റവും നല്ല പ്രബന്ധത്തിനുള്ള പുരസ്കാരം, മലയാളത്തിൽ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം എന്നിവയും സമ്മേളനത്തിൽ നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.