ഹാദിയയുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട്​ കലക്​ടറേറ്റ് മാർച്ച്

കൊല്ലം: ഹാദിയയുടെ ജീവൻ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കലക്ടറേറ്റ് മാർച്ച് ചൊവ്വാഴ്ച രാവിലെ 10ന് നടക്കും. ഹാദിയക്ക് വൈദ്യസഹായങ്ങൾ ലഭ്യമാക്കുക, സന്ദർശിക്കാൻ അനുമതി നൽകുക, ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. മാസങ്ങളായി സഘ്പരിവാറി​െൻറയും പൊലീസി​െൻറയും മേൽനോട്ടത്തിൽ വീട്ടുതടങ്കലിലാണ് ഹാദിയ. കോടതി സംരക്ഷണം നൽകാൻ ആവശ്യപ്പെട്ടിട്ടും ഒരു വിവരവും പുറത്തറിയിക്കാത്ത വീട്ടുതടവാണ് സർക്കാർ നടപ്പാക്കിയത്. സുപ്രീംകോടതിക്ക് മുന്നിൽ ഹാദിയയെ സ്വബോധത്തോടെ ഹാജരാക്കാൻ സർക്കാർ സുതാര്യമായ നടപടികൾ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. രാവിലെ 10.30ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. ആർ.എസ്.പി ജില്ല സെക്രട്ടറി ഫിലിപ് കെ. തോമസ്, അഡ്വ. ജയകുമാർ, സോളിഡാരിറ്റി സ്റ്റേറ്റ് പ്രതിനിധി ഹുസൈബ് വടുതല, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അംജദ് അലി എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.