'സമൂഹത്തിലെ നന്മകളും മൂല്യങ്ങളും ജീവിതത്തിലേക്ക്​ പകര്‍ത്തണം'

പത്തനാപുരം: സമൂഹത്തിലെ നന്മകളും മൂല്യങ്ങളും ജീവിതത്തിലേക്ക് പകര്‍ത്തണമെന്ന് നവോത്ഥാന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്ഥാപകയും പ്രസിഡൻറുമായ എലിസബത്ത് ആൻറണി. ഗാന്ധിഭവനില്‍ നവോത്ഥാന്‍ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തില്‍ നടന്ന കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 76ഓളം കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ചഞ്ചല്‍ കുമാര്‍ സിങ്, സൂര്യ അജീഷ്, കുശ്ബു സിന്‍ഹ, മീര ശര്‍മ, വിപിന്‍ ദാസ്, എസ്. അനില്‍, വി.എസ്. ഉല്ലാസ് എന്നിവര്‍ നേതൃത്വം നല്‍കി. നടന്‍ ടി.പി. മാധവന്‍, കെ. ധര്‍മരാജന്‍, ഹരിപ്രസാദ്, വെട്ടൂര്‍ ജി.ശ്രീധരന്‍, നിതിന്‍ലാല്‍, ശ്രീജ, കെ. ആനന്ദവല്ലി, രവീന്ദ്രന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു. റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം ജില്ലയിൽ പൂർണം കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരികൾ നടത്തുന്ന അനിശ്ചിതകാല കടയടപ്പുസമരത്തി​െൻറ ഭാഗമായി നടത്തിയ കടയടപ്പ് സമരം ജില്ലയിൽ പൂർണം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ താലൂക്ക് സപ്ലൈ ഒാഫിസുകൾക്ക് മുന്നിൽ ധർണ നടത്തി. മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതനപാക്കേജ് നടപ്പാക്കുക, റേഷൻ കടകൾ നവീകരിച്ച് ഇ-പോസ് മെഷീൻ സ്ഥാപിക്കുക, വാതിൽപടി വിതരണത്തിലെ ക്രമക്കേടുകൾ പരിഹരിച്ച് കൃത്യമായ തൂക്കത്തിൽ റേഷൻ സാധനങ്ങൾ ലഭ്യമാക്കുക, റേഷൻ വിതരണത്തെ സംബന്ധിച്ച് കാർഡുടമകൾക്ക് സന്ദേശം അയക്കുന്നതിന് മുമ്പ് കടകളിൽ വിതരണത്തിന് ആവശ്യമായ സാധനങ്ങൾ എത്തിക്കുക, എല്ലാ മാസവും 10ന് മുമ്പ് വേതനം ലഭ്യമാക്കുക, പഞ്ചായത്ത് ലൈസൻസ് തൊഴിൽ നികുതി എന്നിവ ഒഴിവാക്കി റേഷൻ വ്യാപാരത്തിന് ഏക ലൈസൻസ് എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പാക്കുക, വരുമാനമില്ലാത്ത വ്യാപാരികളിൽനിന്ന് ആദായനികുതി പിരിക്കുന്ന നടപടി അവസാനിപ്പിക്കുക, മണ്ണെണ്ണയുടെ ജി.എസ്.ടി ഒഴിവാക്കി മണ്ണെണ്ണ കടകളിൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല കടയടപ്പ് സമരം നടത്തുന്നത്. കൊല്ലം റേഷൻ ഡീലേഴ്സ് കോഒാഡിനേഷൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈ ഒാഫിസിന് മുന്നിൽ നടന്ന ധർണ ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. കൊല്ലങ്കാവിൽ ജയശീലൻ അധ്യക്ഷത വഹിച്ചു. എ.കെ.ആർ.ആർ.ഡി.എ ജില്ല കമ്മിറ്റി ൈവസ് പ്രസിഡൻറ് പറക്കുളം സലാം, കെ.എസ്.ആർ.ആർ.ഡി.എ താലൂക്ക് കമ്മിറ്റി പ്രസിഡൻറ് ശശിധരൻ, എ.കെ.ആർ.ആർ.ഡി.എ താലൂക്ക് കമ്മിറ്റി പ്രസിഡൻറ് വി. രഥൻ, സെക്രട്ടറി സിനികുമാർ, സെക്രട്ടറി സത്യശീലൻപിള്ള, രാജേന്ദ്രൻനായർ എന്നിവർ സംസാരിച്ചു. എ.എ. റഹീം സ്വാഗതവും സെക്രട്ടറി ബാബു ശക്തികുളങ്ങര നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.