വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക നാടക മത്സരം 11 മുതൽ

വെഞ്ഞാറമൂട്: നെഹ്റു യൂത്ത് സ​െൻറർ, ദൃശ്യ ഫൈൻ ആർട്സ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിലുള്ള അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക 11ാമത് പ്രഫഷനൽ നാടക മത്സരം 11 മുതൽ 19 വരെ സി. ബാലൻ നഗറിൽ (വെഞ്ഞാറമൂട് നാടകമത്സര ഗ്രൗണ്ട് ) നടക്കും. 11ന് വൈകീട്ട് ആറിന് നടൻ മധു ഉദ്ഘാടനം ചെയ്യും. ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷതവഹിക്കും. സി. ബാലൻ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ്, ആർ. വേലായുധൻ നായർ മെമ്മോറിയൽ കർഷക അവാർഡ്‌ എന്നിവ വിതരണം ചെയ്യും. തുടർന്ന്, വെഞ്ഞാറമൂട് രംഗപ്രഭാതി​െൻറ 'കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം' നാടകം അരങ്ങേറും. 19ന് വൈകീട്ട് ആറിന് സമാപന സമ്മേളനം വി.എസ്.അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. വെഞ്ഞാറമൂട് രാമചന്ദ്രൻ പ്രതിഭാ പുരസ്കാരം സംഗീത സംവിധായകൻ എം.കെ. അർജുനന് ശ്രീകുമാരൻ തമ്പി സമർപ്പിക്കും. തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂടി​െൻറ നേതൃത്വത്തിൽ മെഗാഷോ എന്നിവ നടക്കും. വിവിധ ദിവസങ്ങളിൽ നാടകങ്ങളും സെമിനാറുകളും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.