കടന്നൽ കുത്തേറ്റ് 11പേർക്ക് പരിക്ക്; പ്രദേശത്തെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കി

നെയ്യാറ്റിൻകര: മരായമുട്ടം പറക്കോട്ടുകോണത്ത് 11 പേർക്ക് കടന്നൽ കുത്തേറ്റു. ഞായറാഴ്ച വൈകീട്ട് വീടിന് മുകളിൽ തുണിവിരിക്കുകയായിരുന്ന കുഴിവിള വീട്ടിൽ രമ്യയെയാണ് (30) കടന്നൽകൂട്ടം ആദ്യം ആക്രമിച്ചത്. പരിക്കേറ്റ രമ്യയുടെ നിലവിളി കേട്ടെത്തിയ വീട്ടുടമ കരുണാകരനെയും (55) ആക്രമിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്ന ഫയർഫോഴ്സ് ഉദ്യോസ്ഥരായ അഗസ്റ്റിൻ, സുജിത്, നാട്ടുകാരായ ലാലു, അപ്പു, മണിയൻ, വിനോദ്, മധു, ജോസ്, രാജേഷ് എന്നിവർക്കും കുത്തേറ്റു. സമീപത്തെ വീടുകളിൽനിന്ന് ആളെ ഒഴിപ്പിക്കുമ്പോഴാണ് ഇവർക്ക് കുത്തേറ്റത്. പരിക്കേറ്റുകിടന്ന ഇവരെ നാട്ടുകാരുടെയും ഫയർഫോഴ്സി​െൻറയും പൊലീസിെൻയും സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്. കൂട്ടമായി പറന്നെത്തിയ കടന്നൽ റോഡിൽനിന്നവരെയും വീട്ടിലുള്ളവരെയും ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ പലരും ഓടിയെങ്കിലും രക്ഷയുണ്ടായില്ല. നിലവിളിയും കൂട്ടയോട്ടവും പ്രദേശമാകെ പരിഭ്രാന്തി പരത്തി. നെയ്യാറ്റിൻകര സി.ഐ പ്രദീപ്കുമാറി​െൻറയും ലീഡിങ് ഫയർമാൻ ടി.ആർ. ജയകുമാറി​െൻറയും നേതൃത്വത്തിലുള്ള സംഘം കടന്നൽ ആക്രമണം നടത്തുന്ന ഓരോ പ്രദേശത്തും തീകൂട്ടി പുകയുണ്ടാക്കിയതോടെയാണ് മണിക്കൂറുകൾക്കൊടുവിൽ ആക്രമണത്തിന് ശമനമുണ്ടായത്. ഹെൽമറ്റും ജാക്കറ്റും ധരിച്ച് പൊലീസും ഫയർഫോഴ്സും പല വീടുകളിലും റോഡരികിലെ മരങ്ങളിലും പരിശോധന നടത്തിയെങ്കിലും കടന്നൽ കൂടോ വന്ന സ്ഥലമോ കണ്ടെത്താൻ കഴിഞ്ഞില്ല. ആക്രമണം രൂക്ഷമായതോടെ വീടുകളുടെ വാതിൽ തുറക്കരുതെന്ന് പൊലീസ് മുന്നറിയിപ്പു നൽകി. രണ്ട് വീടുകളിലുണ്ടായിരുന്ന വീട്ടുകാരെയും മാറ്റിപ്പാർപ്പിച്ചു. ആക്രമണത്തിൽ പരിക്കേറ്റു കിടക്കുന്നവരെ രക്ഷിക്കാനെത്തുന്നവർക്കാണ് കടന്നൽ ആക്രമണമേറ്റവരിേലറെയും. കണ്ണിനും മറ്റും ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒമ്പതുപേരെ നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ പലരും ചികിത്സ തേടിയിട്ടുണ്ട്. പരിക്കേറ്റ ഫയർമാൻ അഗസ്റ്റിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.