പാചകവാതക വിലവർധനക്കെതിരെ ​​പ്രതിഷേധം

കരുനാഗപ്പള്ളി: പാചകവാതക വിലവർധനക്കെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് ടൗൺ ചുറ്റി ഹെഡ് പോസ്റ്റ് ഒാഫിസിന് മുന്നിൽ സമാപിച്ചു. യോഗം മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സി. രാധാമണി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ബി. പത്മകുമാരി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി വസന്ത രമേശ്, ആർ.കെ. ദീപ, റംലാറഹിം, കെ. രാജേശ്വരി, ഗിരിജ അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ജില്ല സമ്മേളനം പുനലൂർ: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് പത്തനംതിട്ട ജില്ല സമ്മേളനം തിങ്കളാഴ്ച 11ന് പുനലൂർ സ്വയംവര ഹാളിൽ നടക്കും. പുനലൂർ, ആറന്മുള, തിരുവല്ല, കൊട്ടാരക്കര ഗ്രൂപ്പുകൾ ഉൾക്കൊണ്ടതാണ് ജില്ല കമ്മിറ്റി. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ആയുർ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണന്‍, അംഗം അജയ്തറയിൽ എന്നിവർ സംബന്ധിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ്, മുൻ ദേവസ്വം ബോർഡ് മെംബർ പുനലൂർ മധു എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യുവതിയെ ഉപദ്രവിച്ച യുവാവ് റിമാൻഡിൽ പുനലൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യുവതിയെ ഉപദ്രവിക്കുകയും ഭർത്താവിനെ മർദിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. വെഞ്ചേമ്പ് കുഞ്ചാണ്ടിമുക്ക് സ്വദേശി നിതിൻ കൃഷ്ണ (27) യെയാണ് പുനലൂർ എസ്.ഐ ജെ. രാജീവി​െൻറ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിന് ഡയാലിസിസ് നടത്താൻ പുനലൂരിൽ എത്തിയതായിരുന്നു ദമ്പതികൾ. ബസ്സ്റ്റാൻഡിൽ നിതിൻ യുവതിയെ ശല്യപ്പെടുത്തിയത് ചോദ്യംചെയ്തതിനെ തുടർന്ന് ഇരുവരെയും മർദിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. കെ.എസ്.ആർ.ടി.സി സെക്യൂരിറ്റിയും ഹോം ഗാർഡും ചേർന്ന് യുവാവിനെ പിടികൂടി പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.