13കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാപാരി കസ്​റ്റഡിയിൽ

അഞ്ചൽ: 13കാരിയായ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാപാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പനയഞ്ചേരി ചിത്രാലയത്തിൽ രാജൻ (50) ആണ് കസ്റ്റഡിയിലായത്. പനയഞ്ചേരിയിൽ പലചരക്ക് കട നടത്തുന്ന രാജൻ ഏതാനും ദിവസം മുമ്പ് കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന പെൺകുട്ടിയെ കടക്കുള്ളിൽെവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സ്കൂളിൽ പെൺകുട്ടിയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ട അധ്യാപികമാർ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. കൊല്ലത്തുനിന്ന് ചൈൽഡ് ലൈൻ അധികൃതരെത്തി കൂടുതൽ അന്വേഷണം നടത്തിയതിനുശേഷം അഞ്ചൽ പൊലീസിൽ വിവരമറിയിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ പൊലീസ് രാജനെ കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.